തുടര്‍ച്ചയായി രണ്ടാംതവണയും വിഷന്‍ മോട്ടോഴ്‌സ് 'മികച്ച തൊഴിലിടം'

'തൊഴിലാളിസൗഹൃദ തൊഴിലിട'ങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടം നേടി വിഷന്‍ മോട്ടോഴ്‌സ്. രാജ്യത്തെ മികച്ച 'തൊഴിലാളിസൗഹൃദ' തൊഴിലിടങ്ങളെ, ആധികാരികമായി തെരഞ്ഞെടുക്കുന്ന, യുഎസ്എ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മള്‍ട്ടിനാഷണല്‍ സര്‍ട്ടിഫിക്കേഷന്‍ കമ്പനിയായ ആയ 'ഗ്രേറ്റ് പ്ലെയിസ് റ്റു വര്‍ക്ക് ' വര്‍ഷാവര്‍ഷം പുറത്തു വിടുന്ന രാജ്യത്തെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയില്‍, തുടര്‍ച്ചയായ രണ്ടാംവര്‍ഷവും കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിഷന്‍ മോട്ടോഴ്‌സ് െ്രെപവറ്റ് ലിമിറ്റഡിന്റെ (വിഷന്‍ ഹോണ്ട ) എല്ലാ ശാഖകളും സ്ഥാനം നേടി.

തൊഴിലാളി സര്‍വ്വേകളിലൂടെയും കള്‍ച്ചറല്‍ ഓഡിറ്റിലൂടെയും വിശ്വാസ്യത, ബഹുമാനം, ന്യായബോധം, അഭിമാനം, സഹവര്‍ത്തിത്വം എന്നീ അഞ്ചു മാനദണ്ഡങ്ങളുടെ ആഴത്തിലുള്ള വിലയിരുത്തലുകള്‍ക്കുശേഷമാണ് ഈ ബഹുമതി സമ്മാനിക്കപ്പെടുന്നത്. അറുപത്തിലേറെ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലധികം സ്ഥാപനങ്ങള്‍ എല്ലാ വര്‍ഷവും ഈ സര്‍ട്ടിഫിക്കേഷനു വേണ്ടി അപേക്ഷിക്കാറുണ്ട്. ഈ വര്‍ഷം ഫെഡറല്‍ബാങ്ക്, ഹാരിസണ്‍മലയാളം, ഇസാഫ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്

2009 ല്‍ കോട്ടയത്ത് കേവലം ഒരു ഡീലര്‍ഷിപ്പുമായി പ്രവര്‍ത്തനം തുടങ്ങിയ വിഷന്‍മോട്ടോഴ്‌സ് െ്രെപവറ്റ് ലിമിറ്റഡ്, ഇന്ന് കേരളമൊട്ടാകെ 9 ശാഖകളുമായി എഴുനൂറിലേറെ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. വാഹന വിപണിയില്‍ എട്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമുള്ള, കുറ്റൂക്കാരന്‍ ഗ്രൂപ്പിന്റെ ഭാഗമാണ് വിഷന്‍ഹോണ്ട. നവീന്‍ ഫിലിപ്പാണ് വിഷന്‍ മോട്ടോഴ്‌സിന്റെ ഡയറക്റ്റര്‍.

വിഷന്‍ മോട്ടോഴ്‌സില്‍ നിലനില്‍ക്കുന്ന തൊഴിലാളിക്ഷേമ പദ്ധതികളും ഉയര്‍ന്ന തൊഴില്‍/ വേതന നിലവാരവും സൗഹൃദസമീപനവും കൊണ്ടാണ് ഇങ്ങനെ ഒരു ബഹുമതി നേടാന്‍ തങ്ങളുടെ ജീവനക്കാര്‍ സ്ഥാപനത്തെ യോഗ്യമാക്കിയതെന്നാണ് വിഷന്‍ മാനേജ്‌മെന്റ് അഭിപ്രായപ്പെട്ടു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it