ഹോട്ട് ഹാച്ച് ബാക്കിന്റെ ബുക്കിംഗ് തുടങ്ങുന്നു! ജര്‍മന്‍ ടര്‍ബോ നേരിട്ടെത്തും, ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യന്‍ നിരത്തുകളിലേക്ക്

പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഫുള്ളി ബില്‍റ്റ് യൂണിറ്റുകളായാണ് ഗോള്‍ഫിന്റെ ഇന്ത്യന്‍ വരവ്
volkswagen  golf gti car
volkswagen.co.in
Published on

അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജി.ടി.ഐ ഇന്ത്യയിലേക്ക് എത്തുമെന്ന് ഉറപ്പായി. വാഹന പ്രേമികളുടെ ഫേവറിറ്റ് ലിസ്റ്റിലുള്ള ഹോട്ട് ഹാച്ച് ബാക്കിന്റെ പ്രീബുക്കിംഗ് ഈ മാസം അഞ്ച് മുതല്‍ ആരംഭിക്കും. വില സംബന്ധിച്ച കാര്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഏകദേശം 50 ലക്ഷം രൂപയെങ്കിലും വാഹനത്തിന് വിലയാകുമെന്നാണ് കരുതുന്നത്. ആദ്യഘട്ടത്തില്‍ 2,500 യൂണിറ്റുകള്‍ മാത്രമായിരിക്കും ഇന്ത്യയിലെത്തിക്കുക

ജര്‍മന്‍ ടര്‍ബോ ഇന്ത്യയിലേക്ക്

വിദേശത്ത് നിന്നും ഘടകങ്ങള്‍ ഇറക്കുമതി ചെയ്ത് കൂട്ടിയോജിപ്പിക്കുന്ന സി.ബി.യു മാതൃകയില്‍ ഗോള്‍ഫിനെ ഇന്ത്യയിലെത്തിക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഫുള്ളി ബില്‍റ്റ് യൂണിറ്റുകളായാണ് ഗോള്‍ഫിന്റെ ഇന്ത്യന്‍ വരവ്. അതായത് ജര്‍മന്‍ ജി.ടി.ഐ ഡി.എന്‍.എയുടെ മുഴുവന്‍ ശേഷിയും ഇന്ത്യന്‍ നിരത്തുകളില്‍ ഇരമ്പം സൃഷ്ടിക്കുമെന്ന് അര്‍ത്ഥം.

volkswagen golf gti
image credit : VW

എഞ്ചിന്‍ കരുത്ത്

2.0 ലിറ്റര്‍ ടി.എസ്.ഐ (ടര്‍ബോചാര്‍ജ്ഡ് സ്റ്റാര്‍ട്ടിഫൈഡ് ഇന്‍ഞ്ചെക്ഷന്‍) പെട്രോള്‍ എഞ്ചിനാണ് വാഹനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 370 എന്‍.എം ടോര്‍ക്കും 265 എച്ച്.പി കരുത്തും സൃഷ്ടിക്കാന്‍ ഈ കരുത്തനാകും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ വെറും 5.9 സെക്കന്‍ഡ് മതിയാകും. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ടോപ് സ്പീഡ്. 7 സ്പീഡ് ഡി.എസ്.ജി ഗിയര്‍ബോക്സാണ് വാഹനത്തിനുള്ളത്.

മാരക ലുക്ക്

കടിച്ചുകീറാന്‍ വെമ്പി നില്‍ക്കുന്ന വന്യമൃഗത്തെപ്പോലെയാണ് ഗോള്‍ഫിനെ ഒറ്റനോട്ടത്തില്‍ കാണുമ്പോള്‍. വൈല്‍ഡ് ലുക്കിലുള്ള മുന്‍-പിന്‍ ബംപറുകള്‍ വാഹനത്തിന് മാസ്‌കുലിന്‍ ലുക്ക് ഉറപ്പാക്കിയിട്ടുണ്ട്. മുന്നിലെ എയര്‍ ഇന്‍ടേക്ക് വെന്റുകളും ഫോക്സ്വാഗണ്‍ ലോഗോയും ജി.ടി.ഐ ബാഡ്ജുമെല്ലാം മികച്ച രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. പോളോയെക്കുറിച്ച് ആരാധകര്‍ പോലും പറഞ്ഞിരുന്ന പരാതി ഇന്റീരിയറിലെ സൗകര്യങ്ങളെക്കുറിച്ചാണ്. ആവശ്യത്തിന് മോഡേണ്‍ ഫീച്ചറുകള്‍ ഇല്ലെന്ന പരാതി ഗോള്‍ഫിലൂടെ അവസാനിപ്പിക്കാനാണ് ഫോക്സ്വാഗണ്‍ ശ്രമിച്ചിരിക്കുന്നത്. 12.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് സ്പീക്കര്‍ അടങ്ങിയ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ് എന്നിവ ഉള്ളില്‍ ഒരുക്കിയിട്ടുണ്ട്.

VW Golf Gti
www.volkswagen.co.in

സേഫ്റ്റി മുഖ്യം ബിഗിലേ

സുരക്ഷക്കായി ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ക്രൂസ് കണ്‍ട്രോള്‍, ലെയിന്‍ അസിസ്റ്റന്റ്, ഫ്രണ്ട് അസിസ്റ്റന്റ്, റിയര്‍ വ്യൂ ക്യാമറ, പാര്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോള്‍ എന്നീ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വാഹനത്തില്‍ കയറുന്നവരുടെ കംഫര്‍ട്ടിന് വേണ്ടി ത്രീ സോണ്‍ ക്ലൈമട്രോണിക് എ.സി, പ്രോഗ്രസീവ് സ്റ്റിയറിംഗ്, റിയര്‍ എ.സി വെന്റുകള്‍, കീലെസ് സ്റ്റാര്‍ട്ട് തുടങ്ങിയ ഫീച്ചറുകളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Volkswagen has officially announced the bookings date for the performance hatchback Golf GTI in India, marking its anticipated launch

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com