ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ എല്ലാ കമ്പനികളും ഒന്നാകും

പ്രമുഖ ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‍വാഗൺ ഗ്രൂപ്പിന്റെ ഇന്ത്യയിലെ എല്ലാ കമ്പനികളും ഒന്നാകും. വിഭവശേഷി വർധിപ്പിക്കാനും തീരുമാനങ്ങൾ എടുക്കുന്നത് വേഗത്തിലാക്കാനുമാണ് നടപടി.

ഫോക്സ്‍വാഗൺ ഇന്ത്യ, ഫോക്സ്‍വാഗൺ ഗ്രൂപ്പ് സെയിൽസ്, സ്കോഡ ഓട്ടോ ഇന്ത്യ എന്നിവയാണ് ലയിക്കുന്നത്. മൂന്ന് കമ്പനികളുടെയും ബോർഡ് ഇതിനുള്ള അനുമതി നൽകിക്കഴിഞ്ഞു. ഇനി റെഗുലേറ്ററി നടപടികളും കൂടിയേ ബാക്കിയുള്ളൂ.

സ്കോഡ നയിക്കുന്ന ഇന്ത്യ 2.0 പ്രോജക്ടിന്റെ ഒരു പ്രധാന ഘട്ടമാണ് റീസ്ട്രക്ച്ചറിങ്ങെന്ന് കമ്പനി ഒരു പ്രസ്താവനയിൽ പറഞ്ഞു.

കമ്പനികൾ ലയിച്ചാലും ഗ്രൂപ്പിന് കീഴിലുള്ള ഫോക്സ്‍വാഗൺ, സ്കോഡ, ഓഡി, പോർഷെ, ലംബോർഗിനി, ബെൻറ്റ്ലി, ബുഗാട്ടി, ഡുക്കാട്ടി ബ്രാൻഡുകൾ സ്വതന്ത്രമായി നിലനിൽക്കും.

ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി 2018 ജൂലൈയിൽ ഫോക്സ്‍വാഗൺ 8000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു.

Related Articles
Next Story
Videos
Share it