വില 11.21 ലക്ഷം മുതല്‍; ഫോക്സ്‌വാഗണ്‍ വിര്‍ട്ടസ് എത്തി

ഫോക്സ്‌വാഗണിന്റെ ഏറ്റവും പുതിയ സെഡാന്‍ വിര്‍ട്ടസ് (Volkswagen Virtus) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിര്‍മിക്കുന്ന കാറിന്റെ പ്രീബുക്കിംഗ് നേരത്തെ തന്നെ ഫോക്സ്‌വാ അരംഭിച്ചിരുന്നു. 11.21 ലക്ഷം രൂപ മുതലാണ് രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ എത്തുന്ന വിര്‍ട്ടസിന്റെ വില

വിര്‍ട്ടസ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന് 15.71 ലക്ഷം രൂപ മുതലാണ് വില. 1.0 ലിറ്റര്‍ ടിഎസ്‌ഐ എഞ്ചിനില്‍ എത്തുന്ന വിര്‍ട്ടസ്, 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. 114 ബിഎച്ച്പി പവറാണ് ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുക. അതേ സമയം 1.5 ലിറ്റര്‍ TSI EVO എഞ്ചിനില്‍ GT ബാഡ്‌ജോടെ എത്തുന്ന മോഡലിന് 7-സ്പീഡ് DSG ട്രാന്‍സ്മിഷനാണ് നല്‍കിയിരിക്കുന്നത്. 148 ബിഎച്ച്പി പവറാണ് 1.5 ലിറ്റര്‍ എഞ്ചിനില്‍ നല്‍കുന്നത്. ജിടി പ്ലസ് 1.5 TSI DSG ഉള്‍പ്പടെ 6 വേരിയന്റുകല്‍ വിര്‍ട്ടസ് ലഭിക്കും.



ഫോക്‌സ് വാഗണ്‍ ഇന്ത്യ 2.0 പ്രോജക്ടിന് കീഴില്‍ ടിഗ്വാന്‍ എസ്‌യുവിക്ക് ശേഷം കമ്പനി പുറത്തിറക്കുന്ന രണ്ടാമത്തെ മോഡലാണ് വിര്‍ട്ടസ്. കഴിഞ്ഞ മാര്‍ച്ചില്‍ ആഗോള വിപണിയില്‍ എത്തിയ മോഡലിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 25 രാജ്യങ്ങളിലേക്കാണ് വിര്‍ട്ടസ് കയറ്റി അയക്കുന്നത്. സ്‌കോഡ സ്ലാവിയയ്ക്ക് സമാനമായ MQB AO IN പ്ലാറ്റ്‌ഫേില്‍ തന്നെയാണ് വിര്‍ട്ടസും എത്തുന്നത്. 10.99 ലക്ഷം രൂപ മുതലാണ് സ്‌കോഡ സ്ലാവിയയുടെ വില ആരംഭിക്കുന്നത്.

Related Articles
Next Story
Videos
Share it