സാങ്കേതിക മികവുമായി ഫോക്സ്വാഗണ്‍ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റ്

മികച്ച സാങ്കേതികവിദ്യയോടെയും സ്റ്റൈലിംഗോടെയുമെത്തുന്ന ഫോക്സ്വാഗന്റെ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രം ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പുറത്തിറക്കി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലാണ് പുതിയ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചത്. 4.05 മീറ്റര്‍ നീളത്തിലും 1.75 മീറ്റര്‍ വീതിയിലും 1.45 മീറ്റര്‍ ഉയരത്തിലുമാണ് പുതിയ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റ് എത്തുക. പുനര്‍ രൂപകല്‍പ്പന ചെയ്ത ഹെഡ്ലാമ്പുകളും വിശാലമായ ടെയ്ല്‍ ലാമ്പുകളും പുതിയ പോളോ ജിടിഐയെ ആകര്‍ഷണീയമാക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് 17 ഇഞ്ച് അലോയ് വീലുകള്‍ പുതിയ ഡിസൈനില്‍ ലഭ്യമാണ്. പോളോ ജിടിഐക്ക് ആദ്യമായി ഡൈനാമിക് ടേണ്‍ സിഗ്നലുകളും ലഭിക്കുന്നത് ഈ മോഡലിലായിരിക്കും. ഇക്കോ, നോര്‍മല്‍, സ്‌പോര്‍ട്ട് എന്നീ മൂന്ന് ഡ്രൈവിംഗ് മോഡുകളുമായാണ് പുതിയ ജിടിഐ എത്തുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ പിന്തുണയ്ക്കുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഫോക്‌സ്വാഗണ്‍ പോളോ ജിടിഐ ഫെയ്സ്ലിഫ്റ്റിന്റെ മറ്റൊരു സവിശേഷത.
കൂടാതെ അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയ്ന്‍ അസിസ്റ്റ്, സൈഡ് അസിസ്റ്റ്, റിയര്‍ ട്രാഫിക് അലേര്‍ട്ട് എന്നിവ ഉള്‍പ്പെടുന്ന ട്രാവല്‍ അസിസ്റ്റ് സിസ്റ്റവും പുതിയ പോളോയില്‍ ലഭ്യമാകും. ആറാം തലമുറയെ അടിസ്ഥാനമാക്കിയാണ് പുതിയ പോളോ ജിടിഐ എത്തുന്നത്. നേരത്തെ പുറത്തിറക്കിയ ജിടിഐക്ക് സമാനമായി, ഫ്രണ്ട്-വീല്‍ ഡ്രൈവ് പോളോ 2.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്‌സുമായായിരിക്കും പുറത്തിറങ്ങുക. ഇതിന് 6.5 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it