വോള്‍വോയുടെ ആദ്യ ഇലക്ട്രിക് കാര്‍ വരുന്നു, ഭാവിയില്‍ ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ മാത്രം

വോള്‍വോ തങ്ങളുടെ ആദ്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് കാറായ വോള്‍വോ എക്‌സ് സി 40 റീചാര്‍ജ് പ്രഖ്യാപിച്ചു. 2040ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ കമ്പനിയാകുക എന്ന വോള്‍വോയുടെ ലക്ഷ്യത്തിലേക്കുള്ള ആദ്യപടിയാണിത്.

അഞ്ചു വര്‍ഷം കൊണ്ട് പരമ്പരാഗ ഇന്ധനത്തിലോടുന്ന വാഹനങ്ങള്‍ നിര്‍ത്താനാണ് പദ്ധതി. വോള്‍വോയുടെ റീചാര്‍ജ് എന്ന വാഹനനിരയിലേക്കുള്ള ആദ്യവാഹനമാണ് എക്‌സ് സി 40 റീചാര്‍ജ്. ഈ നിരയിലേക്ക് കൂടുതല്‍ ഫുള്ളി ഇലക്ട്രിക്, പ്ലഗിന്‍ ഹൈബ്രിഡ് കാറുകള്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് അവതരിപ്പിക്കും. 2025ഓടെ ആഗോള വില്‍പ്പനയുടെ 50 ശതമാനം സമ്പൂര്‍ണ്ണ ഇലക്ട്രിക് കാറുകളും 50 ശതമാനം ഹൈബ്രിഡ് കാറുകളുമാക്കാനാണ് പദ്ധതി. ഇതുവഴി കമ്പനിയുടെ ഓരോ കാറില്‍ നിന്നുള്ള കാര്‍ബണ്‍ ഫുട്പ്രിന്റ് 40 ശതമാനം കുറക്കാനായേക്കും.

മുഴുവനായി ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററിലേറെ സഞ്ചരിക്കാന്‍ സാധിക്കുന്ന മോഡലാണിത്. 150 കിലോവാട്ട് ശേഷിയുള്ള ഇതിലെ അതിവേഗ ചാര്‍ജിംഗ് സംവിധാനത്തിലൂടെ 40 മിനിറ്റുകൊണ്ട് 80 ശതമാനം ചാര്‍ജ് ചെയ്യാനാകും. ആന്‍ഡ്രോയ്ഡ്, ഗൂഗിള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമുണ്ടാകും. ഗൂഗിള്‍ അസിസ്റ്റന്റ്, മാപ്‌സ്, പ്ലേസ്റ്റോര്‍ എന്നി സിസ്റ്റത്തില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ടാകും

ഈ മോഡലിന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ ലഭ്യമാമാകും. 2022ഓടെ എക്‌സ് സി 90 എസ്.യു.വിയുടെ ഇലക്ട്രിക് വകഭേദവും അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ReplyReply AllForwardEdit as new

Binnu Rose Xavier
Binnu Rose Xavier  

Senior Correspondent

Related Articles
Next Story
Videos
Share it