Begin typing your search above and press return to search.
ഏപ്രില്‍ ഒന്നുമുതല്‍ വില ഉയരുന്ന കാറുകള്‍ ഏതൊക്കെ
ഏപ്രില്‍ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം കുറിക്കുന്നതോടെ ഈ വര്‍ഷത്തെ രണ്ടാമത്തെ വാഹന വില വര്‍ധനവ് നിലവില്‍ വരും. നേരത്തെ 2021 ന്റെ തുടക്കത്തില്‍ തന്നെ വിവിധ വാഹന നിര്‍മാതാക്കള്‍ വില വര്‍ധനവ് നടപ്പാക്കിയിരുന്നു. ഇന്‍പുട്ട് ചെലവ് വര്‍ധിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് കാര്‍ നിര്‍മാതാക്കളായ ഫോര്‍ഡ്, ടൊയോട്ട, മാരുതി സുസുക്കി, നിസാന്‍, ഡാറ്റ്‌സണ്‍, റിനോ എന്നിവ ഇന്ത്യയിലെ കാറുകളുടെ വില വര്‍ധിപ്പിക്കുന്നത്.
അടുത്ത മാസം മുതലുള്ള വിവിധ വാഹന നിര്‍മാണ കമ്പനികളുടെ വില വര്‍ധന എങ്ങനെയെന്ന് നോക്കാം
ഫോര്‍ഡ്
ഇന്ത്യയിലെ എല്ലാ മോഡലുകളുടെയും എക്‌സ്‌ഷോറൂം വില മൂന്ന് ശതമാനം വരെ വര്‍ധിപ്പിക്കുമെന്ന് ഫോര്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ മോഡലുകള്‍ക്കും വില വര്‍ധന വ്യത്യസ്തമായിരിക്കും. ആസ്പയര്‍, ഇക്കോസ്‌പോര്‍ട്ട്, എന്‍ഡോവര്‍, ഫിഗോ എന്നിവയാണ് ഫോര്‍ഡ് ഇന്ത്യയില്‍ പുറത്തിറക്കുന്നത്.
ടൊയോട്ട
ടൊയോട്ട ഇന്ത്യയിലെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിക്കും. എന്നാല്‍ മോഡലുകളുടെ വില വര്‍ധനവ് തുക കാര്‍ നിര്‍മാതാവ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
മാരുതി സുസുകി
മാരുതി സുസുകി നിലവിലെ എക്‌സ്‌ഷോറൂം വിലയില്‍നിന്ന് 1-6 ശതമാനം വരെ അതിന്റെ മുഴുവന്‍ ശ്രേണിയുടെയും വില വര്‍ധിപ്പിക്കും. വാഹന മോഡലിനെ ആശ്രയിച്ച് 5,000 രൂപ മുതല്‍ പരമാവധി 34,000 രൂപ വരെയാണ് വര്‍ധിപ്പിക്കുക.
നിലവില്‍ മാരുതി സുസുക്കിയുടെ ലൈനപ്പില്‍ ആള്‍ട്ടോ, ബലേനോ, സെലെറിയോ, സിയാസ്, ഡിസയര്‍, ഇക്കോ, എര്‍ട്ടിഗ, ഇഗ്‌നിസ്, എസ്-ക്രോസ്, എസ്-പ്രസ്സോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ്സ, വാഗണ്‍ ആര്‍, എക്‌സ്എല്‍ 6 എന്നിവ ഉള്‍പ്പെടുന്നു.
നിസാന്‍
നിലവില്‍ നിസാന്‍ ഇന്ത്യ തങ്ങളുടെ ശ്രേണിയിലെ എല്ലാ മോഡലുകള്‍ക്കും ഏപ്രില്‍ ഒന്ന് മുതല്‍ വില വര്‍ധിപ്പിക്കുന്നുണ്ട്. എന്നാല്‍ തങ്ങളുടെ മോഡലുകള്‍ക്കായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന വില വര്‍ധനവ് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം ആദ്യം, നിസാന്‍ മാഗ്‌നൈറ്റിന്റെ എല്ലാ ടര്‍ബോ-പെട്രോള്‍ വേരിയന്റുകള്‍ക്കും വില 30,000 രൂപ വര്‍ധിപ്പിച്ചിരുന്നു.
ഡാറ്റ്‌സണ്‍
നിസാന് സമാനമായി, ഡാറ്റ്‌സണ്‍ ശ്രേണിയില്‍ മുഴുവന്‍ വാഹനങ്ങളുടെയും വില വര്‍ധിക്കും. എന്നാല്‍ വില എത്രത്തോളം ഉയരുമെന്ന് കാര്‍ നിര്‍മാതാവ് പ്രഖ്യാപിച്ചിട്ടില്ല. റെഡിഗോ, ഗോ, ഗോ + എന്നിവയാണ് ഡാറ്റ്‌സന്റെ ഇന്ത്യ ലൈനപ്പിലെ വാഹനങ്ങള്‍.
റിനോ
ഡസ്റ്റര്‍, കൈഗര്‍, ക്വിഡ്, ട്രൈബര്‍ എന്നിവ ഉള്‍പ്പെടുന്ന ഞങ്ങളുടെ വിപണിയിലെ എല്ലാ വാഹനങ്ങളുടെയും വില വര്‍ധിപ്പിക്കാന്‍ റിനോ ഒരുങ്ങുന്നുണ്ട്. ഫ്രഞ്ച് കാര്‍ നിര്‍മാതാവും വില ഉയര്‍ത്തുന്ന തോത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Next Story