ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇന്ത്യയില്‍

നിരത്തുകളില്‍ ഇലക്ട്രിക് വാഹനം സജീവമായതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ ഇന്ത്യയിലൊരുങ്ങി.

ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ ആന്റ് സ്പിതി ജില്ലയിലെ കാസയിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഇവി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സജ്ജീകരിച്ചിട്ടുള്ളത്. ഇതിന്റെ ഉദ്ഘാടനം ഇന്നലെ നിര്‍വഹിച്ചു.

''കാസയില്‍ 500 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനാണിത്. ഇവിടെയുള്ള ആദ്യത്തെ സ്റ്റേഷനാണ്. നല്ല പ്രതികരണം ലഭിച്ചാല്‍ കൂടുതല്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും'' കാസ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് മഹേന്ദ്ര പ്രതാപ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇലക്ട്രിക് വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമല്ലെന്ന തെറ്റിദ്ധാരണകള്‍ പലര്‍ക്കുമുണ്ട്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇലക്ട്രിക് കാറുകളുടെയും സ്‌കൂട്ടറുകളുടെയും പ്രകടനത്തില്‍ സംശയമുള്ളവരുമുണ്ട്. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ രണ്ട് വനിതകള്‍ കാസയില്‍നിന്ന് മണാലിയിലേക്ക് ഇലക്ട്രിക് സ്‌കൂട്ടറിലേക്ക് പോയതായും അദ്ദേഹം വ്യക്തമാക്കി.


Related Articles

Next Story

Videos

Share it