സ്വിമ്മിംഗ് പൂള്‍ മുതല്‍ ഗോള്‍ഫ് കോഴ്‌സ് വരെ, ലോകത്തെ ഏറ്റവും വലിയ കാര്‍ 'ദി അമേരിക്കന്‍ ഡ്രീം' വീണ്ടും ഓടിത്തുടങ്ങി

സ്വമ്മിംഗ് പൂളും മിനി ഗോള്‍ഫ് കോഴ്‌സുമുള്ള കാറോ..? ആദ്യമായി ദി അമേരിക്കന്‍ ഡ്രീമിനെക്കുറിച്ച് കേള്‍ക്കുന്നവര്‍ അത്ഭുതപ്പെട്ടേക്കാം. റീസ്റ്റോറേഷന്‍ പൂര്‍ത്തിയായി എത്തുന്ന 36കാരന്‍ ഭീമന്റെ വിശേഷങ്ങള്‍ ഇവിടെ തീരുന്നില്ല. ബാത്ത്ടബ്ബും ഹെലിപാടും വരെ ഈ കാറിന്റെ ഭാഗമാണ്. 75 പേര്‍ക്കാണ് ഈ വമ്പന്‍ ലിമോസിനില്‍ സഞ്ചരിക്കാനാവുക.

1986ല്‍ ലോകത്തെ ഏറ്റവും വലിയ കാര്‍ എന്ന പ്രൗഢിയോടെ നിരത്തിലെത്തിയ അമേരിക്കന്‍ ഡ്രീം ഇപ്പോള്‍ സ്വന്തം ഗിന്നസ് റെക്കോര്‍ഡ് തന്നെ തിരുത്തിക്കുറിക്കുകയാണ്. റീസ്റ്റോറേഷന്‍ കഴിഞ്ഞപ്പോള്‍ നീളം 60 അടിയില്‍ നിന്ന് 100 അടിയായി (30.54 മീറ്റര്‍) ഉയര്‍ത്തി. 1976 മോഡല്‍ കാഡിലാക് എല്‍ഡൊറാഡോ ലിമോസിനെ അടിസ്ഥാനമാക്കി കാലിഫോര്‍ണിയയിലെ ജെയ് ഓര്‍ബര്‍ഗ് എന്ന ഡിസൈനറാണ് ഈ കാര്‍ നിര്‍മിച്ചത്. മൂന്‍ഭാഗത്തെ പോലെ പുറകിലും സ്റ്റിയറിംഗ് ഉള്ള കാര്‍ നേരത്തെ നിരവധി സിനിമകളുടെ ഭാഗമായിരുന്നു.
ഉയര്‍ന്ന പരിപാലന ചെലവും പാര്‍ക്കിംഗ് ബുദ്ധിമുട്ടുകളും കാരണം ആവശ്യക്കാര്‍ കുറഞ്ഞ കാര്‍ കുറെനാള്‍ വിശ്രമത്തിലായിരുന്നു. 25 ലക്ഷം യുഎസ് ഡോളര്‍ ചെലവായ റീസ്‌റ്റോറേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് വര്‍ഷമാണ് വേണ്ടിവന്നത്. ഇനി ഉടനെയൊന്നും റോഡിലിറങ്ങാന്‍ അമേരിക്കന്‍ ഡ്രീമിന് താല്‍പ്പര്യമില്ല. തല്‍ക്കാലത്തേക്ക് ഡെസര്‍ലാന്‍ഡ് പാര്‍ക്ക് കാര്‍ മ്യൂസിയത്തില്‍ കാര്‍ പ്രദര്‍ശിപ്പിക്കാനാണ് തീരുമാനം.


Related Articles

Next Story

Videos

Share it