

ചൈനീസ് ടെക്ക് കമ്പനിയായ ഷവോമി പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ പുറത്തിറക്കി. ഹിമോ T1 എന്ന സ്കൂട്ടറിന്റെ വില ഏകദേശം 31,000 രൂപയാണ്.
വളരെ മിനിമലിസ്റ് ആയ ഡിസൈനോടു കൂടിയാണ് സ്കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്. വൺ-ബട്ടൺ സ്റ്റാർട്ട്, നിരവധി കാര്യങ്ങൾ ചെയ്യാനുള്ള ഒറ്റ കോംബിനേഷൻ സ്വിച്ച്, ഇലക്ട്രോണിക് ഡിസ്പ്ലേ, 90 mm ടയറുകൾ എന്നിവയാണ് ഫീച്ചറുകൾ.
നിലവിൽ ക്രൗഡ് ഫണ്ടിംഗ് സ്റ്റേജിലുള്ള സ്കൂട്ടർ ജൂൺ 4 മുതൽ വിപണിയിലെത്തും. തുടക്കത്തിൽ ചൈനീസ് വിപണിയിൽ മാത്രമേ ലഭ്യമായിരിക്കുള്ളൂ.
48V നോമിനൽ വോൾട്ടേജോടുകൂടിയ 14,000 mAh ലിഥിയം അയേൺ ബാറ്ററിയാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് ഒറ്റചാർജിൽ 60 കിലോമീറ്റർ സഞ്ചരിക്കും. 28,000 mAh ഉള്ള മോഡൽ സ്കൂട്ടർ ഒറ്റചാർജിന് 120 കിലോമീറ്റർ വരെ സഞ്ചരിക്കും.
53 കിലോഗ്രം ഭാരമുള്ള സ്കൂട്ടറിന് 1515 എംഎം നീളവും 665 എംഎം വീതിയും 1025 എംഎം ഉയരവുമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine