വരുന്നൂ ഷവോമിയുടെ വൈദ്യുത കാര്‍, ടെസ്‌ലയ്ക്ക് വെല്ലുവിളി

പ്രമുഖ അമേരിക്കന്‍ വൈദ്യുത വാഹന നിര്‍മ്മാതാക്കളായ ടെസ്‌ലയ്ക്ക് വെല്ലുവിളിയാകാന്‍ ലോകത്തെ മൂന്നാമത്തെ വലിയ മൊബൈല്‍ഫോണ്‍ നിര്‍മ്മാണക്കമ്പനിയായ ഷവോമി ഒരുങ്ങുന്നു. ഷവോമിയുടെ അണിയറയിലുള്ള വൈദ്യുത സെഡാന്‍ കാര്‍ 2024ന്റെ ആദ്യപാതിയില്‍ വിപണിയിലെത്തും. എം.എസ് 11 (MS11) എന്ന കോഡ്‌നാമത്തില്‍ സജ്ജമാകുന്ന സെഡാന്റെ മുഖ്യ എതിരാളി ടെസ്‌ലയുടെ ജനപ്രിയ മോഡല്‍ 'മോഡല്‍ 3' ആണ്.

ഷവോമി ഓട്ടോമൊബൈല്‍
ആധുനികലോകത്തിന്റെ നിര്‍ണായക മാറ്റങ്ങളിലൊന്നായ വൈദ്യുത കാര്‍ മേഖലയിലേക്കും ചുവടുവച്ചിരിക്കുകയാണ് പ്രമുഖ ചൈനീസ് കണ്‍സ്യൂമര്‍ ഇലക്ട്രിക് കമ്പനിയായ ഷവോമിയും. 300 കോടി യുവാനാണ് (ഏകദേശം 3600 കോടി രൂപ) ഇതിനായി ഷവോമി നിക്ഷേപിച്ചത്. ഷവോമി ഓട്ടോമൊബൈല്‍ എന്ന വിഭാഗവും രൂപീകരിച്ചു. ഫാക്ടറി നിര്‍മ്മാണം കഴിഞ്ഞവര്‍ഷം ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗില്‍ ആരംഭിച്ചിരുന്നു. പത്തുവര്‍ഷത്തിനകം നിക്ഷേപം 1000 കോടി യുവാനായി (12,000 കോടി രൂപ) ഉയര്‍ത്തും.
സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍
ബി.വൈ.ഡിയില്‍ നിന്ന് കടംകൊള്ളുന്ന ലിഥിയം-അയോണ്‍ ഫോസ്‌ഫേറ്റ് (എല്‍.എഫ്.പി) ബാറ്ററിയാണ് ഷവോമി എം.എസ് 11ല്‍ ഉണ്ടാവുക. വാഹനം സ്വയം ഡ്രൈവ് ചെയ്യുന്ന ഓട്ടോണമസ് ഡ്രൈവിംഗ് ടെക്‌നോളജിയും പ്രതീക്ഷിക്കാം. മുന്‍കൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് സെന്‍സറുകളുടെ സഹായത്തോടെ വഴികളും തടസങ്ങളും തിരിച്ചറിഞ്ഞ് സ്വയം ഡ്രൈവ് ചെയ്യുന്ന ടെക്‌നോളജിയാണിത്.
Related Articles
Next Story
Videos
Share it