ഇനി വാഹനങ്ങള്‍ക്കും പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കാം

വാഹനങ്ങള്‍ക്കും പിന്തുടര്‍ച്ചാവകാശിയെ മുന്‍കൂട്ടി നിശ്ചയിക്കാനുള്ള സൗകര്യം വരുന്നു. പുതിയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നോമിനിയുടെ പേര് ഉള്‍പ്പെടുത്താം. വാഹന ഉടമ മരിച്ചാള്‍ വാഹനത്തിൻ്റെ ഉടമസ്ഥത നോമിനിയുടെ പേരിലേക്ക് മാറ്റാം.

നിലവിലുള്ള വാഹനങ്ങള്‍ക്കും നോമിനിയെ ഉള്‍പ്പെടുത്താം. ഇതിനായി ഓണ്‍ലൈന്‍ സൗകര്യം പ്രയോജനപ്പെടുത്താം.
http://vahan.parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നോമിനിയെ ചേര്‍ക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ services > additional services> add nominee details എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം. തുടര്‍ന്ന് വാഹനത്തിൻ്റെ രജിസ്‌ട്രേഷന്‍ നമ്പര്‍, ഷാസി നമ്പര്‍, എഞ്ചിന്‍ നമ്പര്‍, രജിസ്‌ട്രേഷന്‍ തിയതി, ഫിറ്റ്‌നെസ് കാലാവധി എന്നിവ നല്‍കി വെരിഫൈ ചെയ്യണം. തുടര്‍ന്നാണ് നോമിനിയുടെ പേര് ചേര്‍ക്കേണ്ടത്.
ഉടമ മരിച്ചാല്‍ നോമിനിക്ക് വാഹനത്തിൻ്റെ ഉടമസ്ഥത തൻ്റെ പേരിലാക്കാന്‍ അപേക്ഷ നല്‍കാം. മരണ സര്‍ട്ടിഫിക്കറ്റും, ബന്ധം തെളിയിക്കുന്ന രേഖകളും സമര്‍പ്പിക്കണം.
നിലവില്‍ ഉടമ മരിച്ചാല്‍ എല്ലാ അവകാശികളും നേരിട്ട് ആര്‍ടിഒ ഓഫീസിലെത്തി സാക്ഷ്യപത്രം നല്‍കിയാല്‍ മാത്രമെ ഉടമസ്ഥാവകാശം മാറ്റാന്‍ സാധിക്കു. സേവനം നിലവില്‍ വരുന്നതോടെ പുതിയ ഉടമയുടെ പേരില്‍ വാഹനം രജിസ്റ്റര്‍ ചെയ്യുന്നത് എളുപ്പമാകും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it