ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം

പ്രമുഖ ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ ഹ്യുണ്ടായിയുടെ പുത്തന്‍ കാറുകള്‍ ഇനി ആമസോണില്‍ ബുക്ക് ചെയ്ത് വാങ്ങാം.അടുത്ത വര്‍ഷം മുതല്‍ യു.എസില്‍ ആമസോണ്‍ വഴി ഹ്യുണ്ടായ് കാറുകള്‍ വില്‍ക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ആമസോണില്‍ കാര്‍ വാങ്ങാനും പ്രാദേശിക ഹ്യുണ്ടായ് ഡീലര്‍ വഴി ഡെലിവറി ഷെഡ്യൂള്‍ ചെയ്യാനും കഴിയുമെന്ന് കമ്പനികള്‍ അറിയിച്ചു. ഇത് സ്ഥിരീകരിച്ചുകൊണ്ട് ആമസോണ്‍ സി.ഇ.ഒ ആന്‍ഡി ജാസി എക്‌സില്‍ (മുമ്പ് ട്വിറ്റര്‍) ട്വീറ്റ് ചെയ്തു.


ആമസോണില്‍ ഹ്യുണ്ടായിയുടെ ഡിജിറ്റല്‍ ഷോറൂം വിപുലീകരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടത്. ഈ കരാര്‍ പ്രകാരം ഉപയോക്താവിന് വാഹനം തിരഞ്ഞെടുക്കാനും വില വിവരങ്ങളറിയാനും വില്‍പ്പന പൂര്‍ത്തിയാക്കാന്‍ ഡീലറെ കണ്ടെത്താനും കഴിയും.

2025ല്‍ പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റ് ലഭ്യമാകും. ഈ കരാര്‍ വില്‍പ്പന ശൃംഖല വളര്‍ത്താനും സ്മാര്‍ട്ട് മൊബിലിറ്റി എന്ന സ്വപ്നം സാക്ഷാത്കരിക്കാനും സഹായിക്കുമെന്ന് ഹ്യുണ്ടായ് മോട്ടോര്‍ സി.ഇ.ഒ ജെയ് ചാങ് പറഞ്ഞു

Related Articles
Next Story
Videos
Share it