ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയവരുടെ എണ്ണത്തില്‍ വര്‍ധന; മുന്‍ നിരയില്‍ ഈ ബാങ്കുകള്‍
ക്രെഡിറ്റ് കാര്‍ഡ് (CREDIT CARD) സ്വന്തമാക്കിയവരുടെ എണ്ണം നവംബറില്‍ 20 ശതമാനം വര്‍ധിച്ച് 806.65 ലക്ഷത്തിലേക്ക് ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കി. ഇത് ജൂലൈയില്‍ അവതരിപ്പിച്ച പ്രീ-ഡീആക്ടിവേഷന്‍ ലെവലിനെ മറികടക്കുകയും ചെയ്തു. കഴിഞ്ഞ മാസവും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയവരുടെ എണ്ണം വര്‍ധിച്ചിരുന്നു.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കിയവരുടെ എണ്ണം ഒക്ടോബറിലെ 165.46 ലക്ഷത്തില്‍ നിന്ന് നവംബറില്‍ 167.8 ലക്ഷമായി ഉയര്‍ന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നവംബറില്‍ 389,000 കാര്‍ഡുകള്‍ ചേര്‍ത്തു. എന്നാല്‍, ഐസിഐസിഐ ബാങ്ക് ഈ മാസം 106,000 കാര്‍ഡുകള്‍ കുറച്ചത് 134.32 ലക്ഷം കാര്‍ഡുകളായി.
365 ദിവസമായി പ്രവര്‍ത്തനരഹിതമായ ക്രെഡിറ്റ് കാര്‍ഡുകള്‍ നിര്‍ജീവമാക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ജൂലൈയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ബാങ്കുകള്‍ ഇവ പ്രവര്‍ത്തനരഹിതമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും മൊത്തത്തിലുള്ള ക്രെഡിറ്റ് കാര്‍ഡ് ചെലവ് നവംബറില്‍ 12.4 ശതമാനം കുറഞ്ഞ് 1.15 ട്രില്യണ്‍ രൂപയായി. ഒക്ടോബറില്‍ ഇത് 1.29 ട്രില്യണ്‍ രൂപയായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine

