യു.പി.ഐ ഇടപാടില്‍ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കല്‍ തുടര്‍ക്കഥയാകുന്നു

ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അക്കൗണ്ട് ഉടമകള്‍
Image : Dhanam
Image : Dhanam
Published on

യു.പി.ഐ ഇടപാടുകളെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കപ്പെടുന്നതില്‍ പരാതിയുമായി കൂടുതല്‍ പേര്‍. ദിനംപ്രതി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഇത്തരത്തില്‍ നിരവധി പരാതികളാണ് ബാങ്കുകള്‍ക്ക് ലഭിക്കുന്നത്. സ്വന്തം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടാന്‍ എന്തുവഴി സ്വീകരിക്കണമെന്ന് അറിയാത്തതിനാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ് അക്കൗണ്ട് ഉടമകള്‍.

മരവിപ്പിക്കപ്പെടുന്നവ

ചില യു.പി.ഐ ഇടപാടുകള്‍, ഓണ്‍ലൈന്‍ ട്രേഡ്, ടെലഗ്രാം വഴിയോ മറ്റോ ഓണ്‍ലൈന്‍ ഇടപാടുകള്‍, ക്രിപ്റ്റോ ഇടപാടുകള്‍, സ്വന്തം അക്കൗണ്ടുകള്‍ ബിസിനസ് ആപ്പുകള്‍ക്കോ മറ്റോ വാടകയ്ക്ക് നല്‍കിയവര്‍ തുടങ്ങിയവരുടെ അക്കൗണ്ടുകളും ഈ അക്കൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടന്ന മറ്റ് അക്കൗണ്ടുകളുമാണ് മരവിപ്പിക്കപ്പെട്ടിരിക്കുന്നതെന്നാണ് പ്രാഥമിക വിവരം.

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയോ മറ്റോ സാമ്പത്തിക തട്ടിപ്പിനിരയായെന്ന് വ്യക്തമാക്കി ആരെങ്കിലും ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പരാതി നല്‍കിയാല്‍ ആ അക്കൗണ്ടുകളില്‍ നിന്ന് പണമിടപാടുകള്‍ നടത്തിയതും അതുമായി ബന്ധപ്പെട്ടതുമായ അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെടുകയാണ്. തങ്ങള്‍ നേരിട്ട് ഇടപാടുകള്‍ നടത്തിയിട്ടില്ലെന്നും പലതും വ്യാജ പരാതികളാണെന്നും അക്കൗണ്ട് മരവിപ്പിക്കപ്പെട്ടവര്‍ പറയുന്നു. മാസങ്ങളോളം അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ട് ദുരിതത്തിലായവരുമുണ്ട്.

DhanamOnline YouTube ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ. പുതിയ ബിസിനസ് ആശയങ്ങള്‍, പേഴ്‌സണല്‍ ഫൈനാന്‍സ്, ഫൈനാന്‍ഷ്യല്‍ മാനേജ്‌മെന്റ് വീഡിയോകള്‍ ഇവിടെ കാണാം.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com