കേരളത്തിലും ബാങ്ക് തട്ടിപ്പുകള്‍ 'സ്മാര്‍ട്ടാ'വുന്നു, എക്കൗണ്ട് പരിശോധിക്കാന്‍ നിങ്ങളും മറക്കരുത്

പത്തനംതിട്ട കാനറാ ബാങ്കിന്റെ ബ്രാഞ്ചില്‍ നിന്ന് 8.13 കോടി രൂപ തട്ടിച്ച് മുങ്ങിയ വിജീഷ് വര്‍ഗീസ് ഓണ്‍ലൈന്‍ റമ്മി ചൂതാട്ട കളിയിലൂടെ ലക്ഷങ്ങള്‍ മുടക്കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. വിജീഷിന്റെ മൊബൈല്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി പതിനൊന്നിനാണ് ഭാര്യ സൂര്യ, രണ്ട് മക്കള്‍ എന്നിവരോടൊപ്പം വിജീഷ് മുങ്ങിയത് എറണാകുളം കലൂരിലെ സുഹൃത്തിന്റെ ഫ്‌ലാറ്റ് പരിസരത്ത് സ്വന്തം കാര്‍ ഉപേക്ഷിച്ച ശേഷമാണ് ഈ കുടുംബംമുങ്ങിയത്.

പോലീസ്, ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇവരെക്കുറിച്ച് ഇതുവരെ യാതൊരു അറിവുമില്ല.
കേരളത്തിലെ പൊതുമേഖല ബാങ്കുകളില്‍ നടന്ന ഏറ്റവും തന്ത്ര പരമായ തട്ടിപ്പാണ് 36 കാരനായ വിജീഷ് ആവിഷ്‌കരിച്ചു നടപ്പാക്കിയത്.

നേവിയില്‍ സെയ്്‌ലര്‍ ആയി ജോലി നോക്കിയിരുന്ന ഇദ്ദേഹം, കാലാവധി പൂര്‍ത്തിയാക്കിയ ശേഷമാണ് ക്ലര്‍ക്കായി സിന്‍ഡിക്കേറ്റ് ബാങ്കില്‍ ജോലിക്ക് കയറിയത്. തുടര്‍ന്ന് സിന്ഡിക്കേറ്റ് ബാങ്ക് കാനറാ ബാങ്കില്‍ ലയിച്ചതോടെ പത്തനംതിട്ട ബ്രാഞ്ചില്‍ ജോലി തുടര്‍ന്നു. ഇടപാടുകരുടെ കണ്ണിലുണ്ണിയായ പത്തനാപുരം സ്വദേശി, ജോലിയിലും അതീവ സമര്‍ത്ഥനായിരുന്നു. മികച്ച അസൂത്രണത്തിലൂടെയാണ് 14 മാസം കൊണ്ട് 191 ഇടപാടുകളിലൂടെ എട്ടു കോടി രൂപ തട്ടിയെടുത്തത്.

മോഷ്ടിച്ച പണം ആരുമറിയാതെ ബന്ധുക്കളുടെയും, ഭാര്യ സൂര്യ താര വര്‍ഗീസ് എന്നിവരുടെ എക്കൗണ്ടിലേക്കും കടത്തി. ഇതൊക്കെ ബാങ്കില്‍ നടക്കുമോ എന്ന് ചിന്തിക്കുന്നവര്‍ തട്ടിപ്പിന്റെ അണിയറ നാടകങ്ങള്‍ കൂടി അറിയണം.
തട്ടിപ്പ് നടന്നതിങ്ങനെ
ബാങ്കില്‍ വിജീഷിന് സ്ഥിര നിക്ഷേപത്തിന്റെ ചുമതലയാണ് നല്‍കിയിരുന്നത്. ദീര്‍ഘ കാലത്തെ സ്ഥിരനിക്ഷേപ എക്കൗണ്ടില്‍ നിന്നും, കാലാവധി കഴിഞ്ഞിട്ടും പണം പിന്‍വലിക്കാതെ കിടക്കുന്ന അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്. എന്നാല്‍ ക്ലാര്‍ക്ക് കം ക്യാഷറായ, വിജീഷ് മാത്രം വിചാരിച്ചാല്‍ പണം മാറ്റാന്‍ കഴിയില്ല. പണം പിന്‍വലിക്കാനും അക്കൗണ്ട് ക്ലോസ് ചെയ്യാനും അനുമതി നല്‍കേണ്ട ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ പാസ്സ്‌വേര്‍ഡ് സമര്‍ഥമായി മനസ്സിലാക്കി, കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്താണ് വിജീഷ് പണപഹരണം നടത്തിയത്. കോവിഡ് കാലമായതിനാല്‍ ബാങ്കുകളില്‍ കുറച്ച് പേര്‍ മാത്രമാണ് ജോലി ചെയ്യുന്നത്. ജോലിയുടെ തിരക്ക് കാരണം അത്യപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്ന ഉദ്യോസ്ഥര്‍മാര്‍ പാസ്സ്‌വേര്‍ഡ് കൈമാറാറുണ്ട്. പരസ്പര വിശ്വാസത്തിന്റെ പേരിലാണ് ഇങ്ങനെ ചെയ്യുന്നത്.

ഫെബ്രുവരി ആദ്യ വാരം കാനറാ ബാങ്ക് തുമ്പമണ് ബ്രാഞ്ചിലെ ഒരു ജീവനക്കാരന്റെ ഭാര്യയുടെ , സ്ഥിര നിക്ഷേപ അക്കൗണ്ടില്‍ നിന്ന് 9.70 ലക്ഷം രൂപ പിന്‍വലിച്ചതായി പരാതി വന്നു. അന്വേഷിച്ചപ്പോള്‍ തന്റെ കൈപിഴ ആണെന്ന് വിജീഷ് സമ്മതിച്ചു. പണം തിരികെ നല്‍കി. തുടര്‍ന്ന് ബാങ്ക് സമഗ്രമായ പരിശോധന തുടങ്ങി. ഇതോടെയാണ് വലിയ തുകയുടെ വെട്ടിപ്പ് കണ്ടെത്തിയത്. ഫെബ്രുവരി പതിനൊന്നിന് വിജീഷ് മുങ്ങി. കേസ് അന്വേഷണം െ്രെകം ബ്രാഞ്ച് ഏറ്റെടുത്തിട്ടുണ്ട്.

ദിവസേനെയുള്ള ഇടപാടുകള്‍ എല്ലാം തന്നെ പിറ്റേ ദിവസം വൗച്ചര്‍ വെരിഫിക്കേഷന്‍ റിപ്പോര്‍ട്ടിലൂടെ കര്‍ശന പരിശോധന നടത്തുന്ന ബാങ്കുകളില്‍ എങ്ങനെ എത്ര വലിയ തട്ടിപ്പ് നടന്നുവെന്നു ബാങ്കിംഗ് വൃത്തങ്ങള്‍ സംശയം പ്രകടിപ്പിക്കുണ്ട്.
പതിനെട്ടു മാസം കൂടുമ്പോള്‍ ഇന്റര്‍ണല്‍ ഓഡിറ്റ് നടക്കുന്ന ബ്രാഞ്ചുകളില്‍ 14 മാസമായി ഒരു വ്യക്തി മാത്രമായി നടത്തിയ തട്ടിപ്പ് പുറത്ത് അറിയാന്‍ കഴിഞ്ഞില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ബാക്കിയാണ്.
ബാങ്ക് നടത്തിയ അന്വേഷണത്തില്‍ കുറ്റകാരന്‍ വിജീഷ് മാത്രമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നിരുന്നാലും മാനേജര്‍ അടക്കം അഞ്ച് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കബളിപ്പിക്കപ്പെട്ട എക്കൗണ്ട് ഉടമകള്‍ക്ക് പണം നഷ്ട്ടപെടില്ലെന്നു കാനറാ ബാങ്ക് അറിയിച്ചിട്ടുണ്ട്.
സ്വന്തം അക്കൗണ്ട് വിവരങ്ങള്‍ ഇടയ്ക്കിടെ നോക്കാന്‍ ഇടപാടുകരും ശ്രദ്ധിക്കണം അല്ലെങ്കില്‍ ആരുമറിയാതെ കാശ് വല്ലവരുടെയും പോക്കറ്റിലാവും. കോവിഡ് കാലത്ത്, കരുതലും ജാഗ്രതയും ബാങ്ക് എക്കൗണ്ടിലും വേണം.


George Mathew
George Mathew  

Related Articles

Next Story

Videos

Share it