ഈമാസം 11 ദിവസം ബാങ്കുകള്‍ക്ക് അവധി

ഈമാസം സംസ്ഥാനത്ത് ബാങ്കുകള്‍ അടഞ്ഞുകിടക്കുക 11 ദിവസം. ഏപ്രില്‍ 2, 9, 16, 23, 30 തീയതികള്‍ ഞായറാഴ്ചയാണ്. ഏപ്രില്‍ 8, 22 തീയതികള്‍ യഥാക്രമം രണ്ടും നാലും ശനിയാഴ്ചകളായതിനാല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഇതിന് പുറമേ ദുഃഖവെള്ളി ദിനമായ ഏപ്രില്‍ 7നും അംബേദ്കര്‍ ജയന്തിദിനമായ 14നും വിഷുദിനമായ 15നും അവധിയാണ്. റംസാന്‍ പ്രമാണിച്ച് 21നും ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. ഏപ്രില്‍ 7, 8, 9 തീയതികളിലും 14 മുതല്‍ 16 വരെയും തുടര്‍ച്ചയായി ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പ്രത്യേകതയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it