ജൂണ്‍ മാസത്തിലെ ബാങ്ക് അവധികള്‍ അറിയാം

റിസര്‍വ് ബാങ്ക് (ആര്‍ബിഐ) നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി ദിനങ്ങളായി പ്രഖ്യാപിച്ചിരിക്കുന്ന വാരാന്ത്യ ദിനങ്ങളും വിവിധ ആഘോഷ ദിനങ്ങളും ഉള്‍പ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ബാങ്കുകള്‍ക്ക് ജൂണ്‍ മാസത്തില്‍ ഒമ്പത് ദിവസം അവധി. എന്നാല്‍ വാരാന്ത്യങ്ങളില്‍ ഒഴികെയുള്ള രാജ്യത്തെ വിവിധ നഗരങ്ങളിലെ അവധി വ്യത്യസ്തമായിരിക്കും. എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളില്‍ രാജ്യത്തുടനീളമുള്ള സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ക്ക് അവധിയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) നിര്‍ദ്ദേശ പ്രകാരം ഞായറാഴ്ചകളില്‍ മുമ്പും ബാങ്കുകള്‍ക്ക് അവധി നിര്‍ബന്ധമായിരുന്നു.

2021 ജൂണ്‍ മാസത്തിലെ ബാങ്ക് അവധി ദിനങ്ങള്‍ കാണാം
ജൂണ്‍ 6: പ്രതിവാര അവധി (ഞായര്‍)
ജൂണ്‍ 12: രണ്ടാം ശനിയാഴ്ച
ജൂണ്‍ 13: പ്രതിവാര അവധി (ഞായര്‍)
ജൂണ്‍ 15: വൈഎംഎ ദിനം, രാജ സംക്രാന്തി - മിസോറാമിലെ ഐസ്വാള്‍, ഒഡീഷയിലെ ഭുവനേശ്വര്‍ എന്നിവിടങ്ങളില്‍ എല്ലാ ബാങ്കുകള്‍ക്കും അവധിയായിരിക്കും.
ജൂണ്‍ 20: പ്രതിവാര അവധി (ഞായര്‍)
ജൂണ്‍ 25: ഗുരു ഹര്‍ഗോബിന്ദ് ജി ജന്മദിനം - ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളില്‍ എല്ലാ ബാങ്കുകള്‍ക്കും അവധി
ജൂണ്‍ 26: നാലാം ശനിയാഴ്ച
ജൂണ്‍ 27: പ്രതിവാര അവധി (ഞായര്‍)
ജൂണ്‍ 30: റെംന നി - ഈ ദിവസം മിസോറാമിലെ ഐസ്വാളില്‍ ബാങ്കുകള്‍ക്ക് അവധി.
ബാങ്ക് അവധി സംബന്ധിച്ച എന്തെങ്കിലും പുതിയ അപ്ഡേറ്റുകള്‍ക്കായി റിസര്‍വ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നല്‍കിയ ഹോളിഡേ ലിസ്റ്റ് പരിശോധിക്കാം. ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനും ഉപഭോക്താക്കള്‍ ബാങ്കിടപാടുകള്‍ ഈ ദിവങ്ങള്‍ ഓര്‍മ്മയില്‍ വച്ച് ആസൂത്രണം ചെയ്യുക. എന്നാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം അവധി ദിനങ്ങളിലും ഉണ്ടായിരിക്കും.

കേരളത്തില്‍ ആറ് ദിവസം തന്നെയായിരിക്കും പൊതു അവധി. സ്വകാര്യ ബാങ്കിലാണ് അക്കൗണ്ടെങ്കില്‍ അന്വേഷിച്ചിട്ട് ബാങ്ക് സന്ദര്‍ശനം നടത്തുക.


Dhanam News Desk
Dhanam News Desk  

Related Articles

Next Story
Share it