ഗാന്ധി ജയന്തിയും വിജയദശമിയും മറ്റ് പൊതു അവധികളും; ഒക്‌റ്റോബറില്‍ ബാങ്ക് അവധി ദിനങ്ങള്‍ കൂടുതല്‍

ഉത്തരേന്ത്യയില്‍ ഉത്സവ കാലമായതിനാല്‍ ഒക്‌റ്റോബറില്‍ ദേശീയ തലത്തിലുള്ള ബാങ്ക് അവധികളുടെ എണ്ണവും കൂടുതലാണ്. പല സംസ്ഥാനങ്ങളിലും ഞായർ ഉൾപ്പെടെ 14 ദിവസത്തോളമാണ് ഈ മാസം ബാങ്കുകള്‍ അടഞ്ഞുകിടക്കുക.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗനിര്‍ദേശ പ്രകാരം, എല്ലാ ഞായറാഴ്ചയും രണ്ടാം ശനിയും നാലാം ശനിയും രാജ്യത്തെ എല്ലാ ബാങ്കുകളും അവധിയായിരിക്കും. ആ ദിവസങ്ങളിൽ കേരളത്തിലെ ബാങ്കുകൾക്കും പതിവ് അവധിയുണ്ടായിരിക്കും. മറ്റ് അവധികള്‍ ഓരോരോ സംസ്ഥാനത്തെ അനുസരിച്ചായിരിക്കും വരുന്നത്. കേരളത്തിലും ഞായർ ഒഴികെ 5 ദിവസത്തോളം ബാങ്ക് അവധിയാണ്.

ബാങ്ക് ഇടപാടുകള്‍ നടത്തുന്ന വ്യക്തികളാണെങ്കില്‍ തീര്‍ച്ചയായും അവധികള്‍ അറിഞ്ഞ് സാമ്പത്തിക ഇടപാടുകള്‍ ക്രമീകരിക്കണം.

ഒക്‌റ്റോബറിലെ ബാങ്ക് അവധികള്‍-കേരളത്തില്‍

ഒക്‌റ്റോബർ 2 - തിങ്കള്‍ - ഗാന്ധി ജയന്തി

ഒക്‌റ്റോബർ 14 - ശനി - രണ്ടാം ശനി

ഒക്‌റ്റോബർ 23 - തിങ്കള്‍-മഹാനവമി

ഒക്‌റ്റോബർ 24 - ചൊവ്വ വിജയദശമി

ഒക്‌റ്റോബര്‍ 28 - നാലാം ശനി

ഒക്‌റ്റോബറിലെ ബാങ്ക് അവധികള്‍-വിവിധ സംസ്ഥാനങ്ങളിൽ

ഒക്‌റ്റോബർ 2 - തിങ്കള്‍ - ഗാന്ധി ജയന്തി- ദേശീയതലത്തില്‍ എല്ലാ ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 14 - ശനി - രണ്ടാം ശനി

ഒക്‌റ്റോബർ 18 ബുധന്‍ - കതി ബിഹു- അസമില്‍ ബാങ്കുകള്‍ക്ക് അവധി.

ഒക്‌റ്റോബർ19 - വ്യാഴം - ഗുജറാത്ത് സംവത്സരി ഫെസ്റ്റിവല്‍

ഒക്‌റ്റോബർ 21 ശനി -ദുര്‍ഗാ പൂജ, മഹാ സപ്തമി-ത്രിപുര, അസം, മണിപ്പൂര്‍, ബംഗാള്‍ എന്നിവിടങ്ങളില്‍ പല ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 23 - തിങ്കള്‍ - ദസറ മഹാനവമി/ആയുധ പൂജ/ദുര്‍ഗാ പൂജ/വിജയ ദശമി-ത്രിപുര, കര്‍ണാടക, ഒറീസ, തമിഴ്‌നാട്, ആസാം, ആന്ധ്രാപ്രദേശ്, കാണ്‍പൂര്‍, കേരളം, ജാര്‍കാഹണ്ട്, ബിഹാര്‍ എന്നിവിടങ്ങളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല.

ഒക്‌റ്റോബർ 24 - ചൊവ്വ - ദസറ/വിജയദശമി/ദുര്‍ഗാ പൂജ-ആന്ധ്രാപ്രദേശ്, മണിപ്പൂര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും ബാങ്ക് അവധി.

ഒക്‌റ്റോബർ 28 - നാലാം ശനി - ലക്ഷ്മി പൂജ- ബംഗാളിലും കേരളത്തിലും പല ബാങ്കുകള്‍ക്കും അവധി

ഒക്‌റ്റോബർ 31 - ചൊവ്വ - സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം-ഗുജറാത്തില്‍ ബാങ്ക് അവധി

Read This Also : ബാങ്കുകള്‍ക്ക് ഇനി ആഴ്ചയില്‍ ഈ ദിവസങ്ങളിലും അവധി

എല്ലാ ശനിയാഴ്ചയും ബാങ്ക് അവധി നല്‍കാന്‍ ഇന്ത്യന്‍ ബാങ്ക് അസോസിയേന്‍ (IBA) അംഗീകാരം നല്‍കിയെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ഇനിമുതല്‍ എല്ലാ ശനിയാഴ്ചകളും ബാങ്കുകള്‍ അടഞ്ഞുകിടക്കും.



Related Articles
Next Story
Videos
Share it