ബാങ്ക് ഓഫ് ബറോഡ ഭവന വായ്പ പലിശകള്‍ മാര്‍ച്ച് 31 വരെ കുറച്ചു
കടുത്ത മത്സരം ഉള്ള ഭവന വായ്പ വിഭാഗത്തില്‍ കൂടുതല്‍ ബിസിനസ് നേടാനായി പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ പലിശ നിരക്കുകള്‍ ഹ്രസ്വകാലത്തേക്ക് കുറച്ചു. മാര്‍ച്ച് 5 മുതല്‍ 31 വരെ ഭവന വായ്പ എടുക്കുന്നവര്‍ക്ക് 0.4% പലിശ നിരക്ക് കുറച്ചു. പുതിയ പലിശ നിരക്ക് 8.5%. ഭവന വായ്പകളില്‍ ഏറ്റവും കുറഞ്ഞതും മത്സരക്ഷമമായ നിരക്കുമാണ് ബാങ്കിന്റേതെന്ന് മാനേജ്‌മെന്റ് അവകാശപ്പെട്ടു.
പ്രോസസിംഗ് ഫീസ് ഇല്ല
പുതിയ ഭവന വായ്പ അപേക്ഷകര്‍ പ്രോസസിംഗ് ഫീസ് നല്‍കേണ്ടതില്ല. മറ്റ് ബാങ്കുകളില്‍ നിന്ന് എടുത്ത് ഭവന വായ്പ കൈമാറ്റം ചെയ്യുമ്പോഴും പ്രോസസിംഗ് ഫീസ് നല്‍കേണ്ടതില്ല. വീട് പുതുക്കി പണിയാന്‍ വായ്പ എടുക്കുന്നവരെയും പ്രോസസിംഗ് ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായ്പകളില്‍ വളര്‍ച്ച
ബാങ്ക് ഓഫ് ബറോഡ 2022-23 ഡിസംബര്‍ പാദത്തില്‍ 3853 കോടി രൂപയോടെ (75.4 % വളര്‍ച്ച) റെക്കോര്‍ഡ് അറ്റാദായം നേടി. ഭവന വായ്പയില്‍ 19.6% വളര്‍ച്ച കൈവരിച്ചു, വ്യക്തിഗത വായ്പകളില്‍ 169.6% വളര്‍ച്ച നേടി. അറ്റ നിഷ്‌ക്രിയ ആസ്തി 0.99 ശതമാനമായി കുറഞ്ഞു. മൊത്തം നിഷ്‌ക്രിയ ആസ്തികള്‍ 25.3% കുറഞ്ഞ് 41,858 കോടി രൂപയായി. ഇന്ത്യയിലെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ.