ഓഗസ്റ്റില്‍ കേരളത്തില്‍ 10 ദിവസം ബാങ്കുകള്‍ക്ക് അവധി

റിസര്‍വ് ബാങ്ക് പുറത്തുവിട്ട കലണ്ടര്‍പ്രകാരം ഓഗസ്റ്റില്‍ 14 ദിവസം രാജ്യത്ത് ബാങ്കുകള്‍ക്ക് അവധി. ഇതില്‍ 10 ദിവസം കേരളത്തിലെ ബാങ്കുകളും അടഞ്ഞു കിടക്കും. അടുത്ത മാസം ബാങ്ക് ഇടപാടുകള്‍ നടത്താന്‍ ആലോചിക്കുന്ന ഉപയോക്താക്കള്‍ അവധികള്‍ കൂടി കണക്കിലെത്ത് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുക. അതേസമയം, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യു.പി.ഐ തുടങ്ങിയവ വഴിയുള്ള ഇടപാടുകള്‍ക്ക് തടസമുണ്ടാലില്ല.

നാല് ഞായറാഴ്ചകളും രണ്ട് ശനിയാഴ്ചകളും ഉള്‍പ്പെടെ മൊത്തം 14 ദിവസങ്ങളാണ് രാജ്യത്തെ ബാങ്കുകള്‍ക്ക് അവധി വരുന്നത്. ഇതുകൂടാതെ മറ്റ് പ്രാദേശിക അവധികളുമുണ്ട്. സംസ്ഥാനങ്ങള്‍ക്ക് അനുസരിച്ച് പ്രാദേശിക അവധികള്‍ വ്യത്യാസപ്പെടും.
കേരളത്തിലെ ബാങ്കുകള്‍ക്ക് ശനിയും ഞായറും കൂടാതെ ഓഗസ്റ്റ് 15 (സ്വാതന്ത്ര്യദിനം), ഓഗസ്റ്റ് 28 (ഒന്നാം ഓണം), ഓഗസ്റ്റ് 29 (തിരുവോണം), ഓഗസ്റ്റ് 31 (ശ്രീനാരായണ ഗുരുജയന്തി) എന്നീ ദിവസങ്ങളിലാണ് അവധി.
ബാങ്കുകള്‍ വഴി 2,000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. നോട്ട് മാറ്റിയെടുക്കാനായി ബാങ്കില്‍ പോകുന്നവരും അവധി ദിനങ്ങള്‍ ഓര്‍ത്തുവയ്ക്കുക.


Related Articles
Next Story
Videos
Share it