സ്വർണ വായ്‌പ ബിസിനസിൽ കടുത്ത മത്സരം, ടീസർ നിരക്ക് ഫലവത്തായില്ല

2021 -22 ൽ സ്വർണ വായ്‌പ ഡിമാൻഡ്, കടുത്ത മത്സരവും നിലനിന്ന സാഹചര്യത്തിൽ എൻബിഎഫ്സികൾ കുറഞ്ഞ നിരക്കിൽ (teaser) സ്വർണ വായ്‌പകൾ നൽകി. ഇതിലൂടെ കൂടുതൽ ബിസിനസ് നേടാമെന്ന് കണക്കുകൂട്ടൽ തെറ്റിയതോടെ ധനകാര്യ സ്ഥാപനങ്ങൾ ഈ തന്ത്രം ഉപേക്ഷിക്കുകയാണ്. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ 7 % പലിശക്ക് വരെ സ്വർണ വായ്‌പകൾ എൻബിഎഫ്സികൾ നൽകിയതായി, ഐസിഐസിഐ സെക്യൂരിറ്റീസ് പുറത്തിറക്കിയ അവലോകന റിപ്പോർട്ടിൽ പറയുന്നു.

2013 -14 ൽ സ്വർണ വായ്‌പകൾ നൽകുന്ന എൻബിഎഫ്സികൾക്ക് പുതിയ ബ്രാഞ്ചുകൾ തുടങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ മുത്തൂറ്റ് ഫിനാൻസാണ് ആദ്യമായി ടീസർ നിരക്കുകൾ ഫെബ്രുവരി 2014 ൽ നടപ്പാക്കിയത്. ഇത് 2015 -16 മൂന്നാം പാദം വരെ തുടർന്നു. 2014-15, 2015 -16 ൽ ടീസർ നിരക്കുകൾ നടപ്പാക്കിയ മുത്തൂറ്റ് ഫിനാൻസിൻറ്റെ സ്വർണ വായ്‌പ ആസ്തികൾ യഥാക്രമം 8 %, 4 % വർധിച്ചു. എന്നാൽ ടീസർ നിരക്ക് നടപ്പാക്കാത്ത മണപ്പുറം ഫിനാൻസിൻറ്റെ സ്വർണ വായ്‌പ ആസ്തികൾ യഥാക്രമം 13 %, 9 % വളർച്ച നേടാൻ കഴിഞ്ഞു.

2021 -22 ൽ ഭൂരിപക്ഷം എൻ ബി എഫ് സി കളും ടീസർ നിരക്കിൽ സ്വർണ വായ്‌പകൾ നൽകി. മുൻപ് 12 ശതമാനത്തിന് നൽകിയിരുന്നത് 7 ശതമാനമായി കുറച്ചു. നിലവിൽ മുത്തൂറ്റ് ഫിനാൻസ് 5 ലക്ഷത്തിന് മുകളിലുള്ള സ്വർണ വായ്‌പകൾക്ക് പലിശ നിരക്ക് കുറച്ചിട്ടുണ്ട്. ഏറ്റെടുക്കുന്ന സ്വർണ വായ്‌പകളിൽ പലിശ നിരക്ക് കുറച്ചാണ് മുത്തൂറ്റും, മനപ്പുറവും നൽകുന്നത്. പുതിയ ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വായ്‌പകൾ നൽകുന്നു. ബാങ്കുകളിൽ നിന്ന് കടുത്ത മത്സരമാണ് സ്വർണ വായ്പ്പയിൽ എൻബിഎഫ്സി കൾ നേരിടുന്നത്.

Related Articles
Next Story
Videos
Share it