
പ്രൊമോട്ടര്‍മാരല്ലാത്ത മറ്റ് നിക്ഷേപകര്‍ക്ക് കൈവശം വെക്കാവുന്ന സ്വകാര്യ ബാങ്കുകളുടെ ഓഹരി പരിധി ഉയര്‍ത്തി. എല്ലാ നിക്ഷേപകര്‍ക്കും സ്വകാര്യ ബാങ്കുകളുടെ 15 ശതമാനം ഓഹരികളില്‍വരെ നിക്ഷേപം നടത്താനാവും. നേരത്തെ ഇത് 10 ശതമാനം വരെയായിരുന്നു.
ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൂടെ (എന്‍ബിഎഫ്‌സി) കോര്‍പറേറ്റുകള്‍ക്ക് ഇനി ബാങ്കുകളുടെ ഓഹരികള്‍ സ്വന്തമാക്കാം. ടാറ്റ, ബിര്‍ള, എല്‍ ആന്‍ഡ് ടി, അദാനി ഗ്രൂപ്പ് തുടങ്ങിയവര്‍ക്കൊക്കെ എന്‍ഫിഎഫ്‌സികളുണ്ട്. റിസര്‍വ് ബാങ്ക് നിയമിച്ച ഇൻ്റെണല്‍ വര്‍ക്കിംഗ് ഗ്രൂപ്പാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്.
അതേ സമയം 5 ശതമാനത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് റിസര്‍വ് ബാങ്കിന്റെ മുന്‍കൂര്‍ അനുമതി വേണം. കോര്‍പ്പറേറ്റുകളെ ബാങ്കിങ് മേഖലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ഇൻ്റെണല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആര്‍ബിഐ അംഗീകരിച്ചില്ല. ആകെ ആസ്ഥികളുടെ 40 ശതമാനം സാമ്പത്തികേതര സംരംഭങ്ങളില്‍ നിന്ന് ലഭിക്കുന്ന ഗ്രൂപ്പുകള്‍ക്ക് രാജ്യത്ത് ബാങ്കിങ് ലൈസന്‍സ് ലഭിക്കില്ല. പുതിയ തീരുമാനം ഇന്ത്യയില്‍ ശാഖകളില്ലാത്ത വിദേശ ബാങ്കുകളെയും നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കും. നിക്ഷേപ പരിധി വര്‍ധിപ്പിക്കുന്നത് ബാങ്കുകളുടെ മൂലധനവും ഉയര്‍ത്തും.
Read DhanamOnline in English
Subscribe to Dhanam Magazine