ക്രെഡിറ്റ് കാര്‍ഡ് വിതരണം: ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐ കാര്‍ഡ്‌സ്

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകളുടെ വിതരണത്തില്‍ ബാങ്കുകളെ പിന്നിലാക്കി എസ്.ബി.ഐയുടെ ഉപസ്ഥാപനമായ എസ്.ബി.ഐ കാര്‍ഡ്‌സ്. ഫെബ്രുവരിയില്‍ ആകെ 9 ലക്ഷം പുതിയ ക്രെഡിറ്റ് കാര്‍ഡുടമകളുണ്ടായതില്‍ മൂന്നുലക്ഷം പേരും എസ്.ബി.ഐ കാര്‍ഡ്‌സ് ഉപയോക്താക്കളാണ്. രണ്ടുലക്ഷം പേരെ ചേര്‍ത്ത ആക്‌സിസ് ബാങ്കാണ് രണ്ടാമത്.

ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ 80,000 പേരെ വീതവും എച്ച്.ഡി.എഫ്.സി ബാങ്ക് 60,000 പേരെയും പുതുതായി ചേര്‍ത്തു. ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ 19.8 ശതമാനമാണ് എസ്.ബി.ഐ കാര്‍ഡ്‌സിന്റെ വിഹിതം. ആക്‌സിസ് ബാങ്കിന്റേത് 11.7 ശതമാനം.
ആകെ 8.34 കോടിപ്പേര്‍
ഇന്ത്യയില്‍ നിലവില്‍ 8.34 കോടി പേര്‍ക്കാണ് ക്രെഡിറ്റ് കാര്‍ഡുള്ളത്. ജനുവരിയില്‍ പുതുതായി 13 ലക്ഷം പേര്‍ ക്രെഡിറ്റ് കാര്‍ഡ് നേടിയിരുന്നു. ഫെബ്രുവരിയില്‍ ഇത് 9 ലക്ഷമായി കുറയുകയായിരുന്നു.
ഫെബ്രുവരിയിലെ പുതിയ ഇടപാടുകാരില്‍ 79 ശതമാനം പേരെയും ചേര്‍ത്തത് എസ്.ബി.ഐ കാര്‍ഡ്‌സ്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ്.
ചെലവാക്കൽ കുറയുന്നു
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഉത്പന്ന/സേവന വാങ്ങലുകള്‍ കുറയുകയാണെന്നാണ് ബാങ്കുകളില്‍ നിന്നുള്ള കണക്ക്. ഫെബ്രുവരിയിലെ റിപ്പോര്‍ട്ട് പ്രകാരം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗമൂല്യം (ക്രെഡിറ്റ് കാര്‍ഡ് സ്‌പെന്‍ഡിംഗ്) ജനുവരിയേക്കാള്‍ 7 ശതമാനം താഴ്ന്ന് 1.2 ലക്ഷം കോടി രൂപയായി.
Related Articles
Next Story
Videos
Share it