
വിവരങ്ങളുടെ മലവെള്ളപ്പാച്ചിലിന് നടുക്കാണ് നാം. എന്തിനെക്കുറിച്ചും എന്തും, എവിടെയിരുന്നുമറിയാം. പക്ഷേ ഇങ്ങനെ അറിയുന്ന കാര്യങ്ങളെല്ലാം വാസ്തവങ്ങളാണോ? വസ്തുനിഷ്ഠമാണോ? സ്ഥാപിത താല്‍പ്പര്യമുള്ളവര്‍ വളച്ചൊടിച്ച് അവതരിപ്പിക്കുന്നതാണോ? ഇതൊക്കെയാണ് ഇപ്പോഴത്തെ ചോദ്യങ്ങള്‍.
പുതിയ സാമ്പത്തിക വര്‍ഷത്തെ പുതിയ കാഴ്ചപ്പാടോടെ, ആത്മവിശ്വാസത്തോടെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഈ നാളുകളില്‍ ധനകാര്യ, സാമ്പത്തിക, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയിലെ ദേശീയ, രാജ്യാന്തര തലത്തിലെ പ്രമുഖരെ അറിവുകള്‍ പങ്കുവെയ്ക്കപ്പെടുന്ന ഒരു മെഗാ പ്ലാറ്റ്ഫോമില്‍ ധനം അവതരിപ്പിക്കുകയാണ്.
ഫെബ്രുവരി 22ന് കൊച്ചിയിലെ ലെ മെറിഡിയനില്‍ ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് സമിറ്റ് & അവാര്‍ഡ് നൈറ്റ് 2023 (BFSI) ലൂടെ. ഇത് അഞ്ചാം തവണയാണ് ധനം ബി എഫ് എസ് ഐ സമിറ്റുമായി എത്തുന്നത്.
ആർക്കൊക്കെ പങ്കെടുക്കാം?
ബാങ്കിംഗ്, ബാംങ്കിംഗ് ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, മ്യൂച്വല്‍ ഫണ്ട് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍, ഫിന്‍ടെക് രംഗത്തുള്ളവര്‍, സ്റ്റോക്ക് ബ്രോക്കിംഗ് കമ്പനികള്‍, ഓഹരി നിക്ഷേപകര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍, ഈ രംഗത്തെ കമ്പനികള്‍ക്ക് സേവനം നല്‍കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ഏറെ ഉപകാരപ്രദമാകുന്ന വിധത്തിലാണ് ധനം ബി.എഫ്.എസ്.ഐ സമിറ്റ് & അവാര്‍ഡ് നൈറ്റ് 2023 രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
ധനം ബി.എഫ്.എസ്.ഐ സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:
വിജയ് കുര്യന്‍ ഏബ്രഹാം: 9072570060
ഇ-മെയ്ല്‍: vijay@dhanam.in
രജിസ്റ്റർ ചെയ്യാനും മറ്റു വിവരങ്ങൾക്കുമായി വെബ്സൈറ്റ്: www.dhanambfsisummit.com
Read DhanamOnline in English
Subscribe to Dhanam Magazine