ധനം ബിഎഫ്എസ്‌ഐ സമിറ്റ്; പൊറിഞ്ചു വെളിയത്തുമായി പ്രത്യേക സംവാദം
'ധനം' ബിഎഫ്എസ്ഐ സമിറ്റിന്റെ അഞ്ചാം പതിപ്പ് ഫെബ്രുവരി 22 ന്, കൊച്ചി ലെ മെറിഡിയനില്‍ നടക്കും. സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമിറ്റില്‍ ധനകാര്യ-നിക്ഷേപ രംഗത്തെ പ്രമുഖര്‍ സംസാരിക്കും. മേഖലയിലെ വിദഗ്ധരോടൊപ്പം, വിവിധ ധനകാര്യ കമ്പനികളുടെയും എന്‍ബിഎഫ്സികളുടെയും ചെറു ബാങ്കുകളുടെയും മേധാവികള്‍ പ്രസംഗിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സ് പ്രസന്റിംഗ് സ്പോണ്‍സറാകുന്ന പരിപാടിയോടനുബന്ധിച്ച് അവാര്‍ഡ് നിശയുമുണ്ടാകും.
'Future of Banking' എന്ന വിഷയത്തില്‍ ഫെഡറല്‍ ബാങ്ക് എംഡിയും സിഇഒ യുമായ ശ്യാം ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തും. നിക്ഷേപ രംഗത്തെ പ്രമുഖരായ സൗരഭ് മുഖര്‍ജി, പൊറിഞ്ചുവെളിയത്ത് എന്നിവരടക്കം നിരവധി പേര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.
'The Art of Stock Picking: Identifying undervalued companies ' എന്ന വിഷയത്തിലാണ് പൊറിഞ്ചു വെളിയത്തിന്റെ സംവാദ പരിപാടി. Earnst & Young അസോസിയേറ്റ് പാർട്ണർ രാജേഷ് നായർ ആയിരിക്കും അദ്ദേഹവുമായുള്ള സംവാദ പരിപാടി നയിക്കുക.
പൊറിഞ്ചു വെളിയത്ത്
സ്ഥാപകന്‍& സി.ഇ.ഒ, ഇക്വിറ്റി ഇന്റലിജന്‍സ്
ഇന്ത്യന്‍ ഓഹരി വിപണിയിലെ സമകാലികരില്‍ ആദരണീയ വ്യക്തിത്വങ്ങളിലൊന്ന്. ഓഹരി വിപണിയിലെ ഏറ്റവും വിജയികളായ നിക്ഷേപകരിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപകനെന്ന നിലയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി തന്റെ നിക്ഷേപകര്‍ക്ക് സമ്പത്ത് സൃഷ്ടിക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു.
ഇക്വിറ്റി ഇന്റലിജന്‍സ് സ്ഥാപിക്കുന്നതിന് മുമ്പ് കൊട്ടക് സെക്യൂരിറ്റീസ്, പരാഗ് പരീഖ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ രണ്ട് പ്രമുഖ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ മാധ്യമങ്ങള്‍ 'small cap czar' എന്ന് വിശേഷിപ്പിക്കുന്ന അദ്ദേഹത്തെ സോഷ്യല്‍ മീഡിയകളില്‍ ലക്ഷക്കണക്കിനാളുകളാണ് പിന്തുടരുന്നത്.
ധനം ബി.എഫ്.എസ്.ഐ (BFSI) സമിറ്റിനെ കുറിച്ച് കൂടുതല്‍ അറിയാനും പങ്കെടുക്കാനും വിളിക്കുക:
അനൂപ് ഏബ്രഹാം: 90725 70065
ഇ-മെയ്ല്‍: vijay@dhanam.in
രജിസ്റ്റര്‍ ചെയ്യാന്‍ : www.dhanambfsisummit.com