ഡിജിറ്റല്‍ വായ്പ ലക്ഷം കോടിക്കരികില്‍
ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഡിജിറ്റല്‍ വായ്പാ വിതരണം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടര മടങ്ങ് വര്‍ധിച്ച് 92,848 കോടി രൂപയായതായി ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റ് (FACE) റിപ്പോര്‍ട്ട് വ്യക്തമാക്കി.
മുന്‍ വര്‍ഷം 35,940 കോടി രൂപ
2022-23 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഡിജിറ്റല്‍ വായ്പകള്‍ ശക്തമായി വര്‍ധിച്ചതിന് ശേഷം മൂന്നാം പാദത്തില്‍ വിതരണത്തിന്റെ അളവ് കുറഞ്ഞു. എന്നാല്‍ അവസാന പാദത്തില്‍ വീണ്ടും ഡിജിറ്റല്‍ വായ്പാകളുടെ വിതരണം കൂടിയതായി റിപ്പോര്‍ട്ട് പറയുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍ 35,940 കോടി രൂപയും, 2021 സാമ്പത്തിക വര്‍ഷം 13,461 കോടി രൂപയുമാണ് .
726 ലക്ഷം വായ്പകള്‍
ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്ന കമ്പനികള്‍ 2022-23ല്‍ 726 ലക്ഷം വായ്പകളാണ് വിതരണം ചെയ്തതെന്ന് ഫിന്‍ടെക് അസോസിയേഷന്‍ ഫോര്‍ കണ്‍സ്യൂമര്‍ എംപവര്‍മെന്റിന്റെ റിപ്പോര്‍ട്ട് പറയുന്നു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 310 ലക്ഷമായിരുന്നു.