ഷെയര്‍വെല്‍ത്ത് ഗ്രൂപ്പുമായി കൈകോര്‍ക്കാന്‍ എട്ടുതറയില്‍ ഫിനാന്‍സ്

തെക്കന്‍ കേരളത്തിലെ പ്രമുഖ ഫിനാന്‍സ് സ്ഥാപനമായ എട്ടുതറയില്‍ ഫിനാന്‍സ് ദക്ഷിണേന്ത്യയിലെ മുന്‍നിര ധനകാര്യസ്ഥാപനമായ ഷെയര്‍വെല്‍ത്ത് ഗ്രൂപ്പുമായി കൈകോര്‍ക്കുന്നു. ഷെയര്‍വെല്‍ത്ത് ഗ്രൂപ്പിന്റെ ഓഹരികള്‍ എട്ടുതറയില്‍ ഫിനാന്‍സ് സ്വന്തമാക്കും. ഇതു സംബന്ധിച്ച എല്ലാ പ്രക്രിയകളും പൂര്‍ത്തിയായതായി എട്ടുതറയില്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അനു ചെറിയാനും ഷെയര്‍വെല്‍ത്ത് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍, സി. ഇ.ഒ ടി.ബി. രാമകൃഷ്ണനും അറിയിച്ചു.

ഇതോടെ കായംകുളം ആസ്ഥാനമായ എട്ടുതറയില്‍ ഫിനാന്‍സിന്റെ എല്ലാ ശാഖകളിലും ഇനി ഷെയര്‍വെല്‍ത്ത് ഗ്രൂപ്പ് നല്‍കി വരുന്ന എല്ലാ സേവനങ്ങളും ലഭ്യമാവും. ഷെയര്‍വെല്‍ത്ത് ഗ്രൂപ്പ് ഈയിടെ ദേശിയതലത്തില്‍ മുന്‍നിര ധനകാര്യ സ്ഥാപനമായ കോട്ടക് ഗ്രൂപ്പുമായി കൈകോര്‍ത്തിരുന്നു. പുതിയ കൂട്ടുക്കെട്ട് വഴി എട്ടുതറയില്‍ ഫിനാന്‍സിന്റെ ഉപഭോക്താക്കള്‍ക്ക് ധനകാര്യ മേഖലയിലെ എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാവുകയാണ്.

ഇന്ത്യന്‍ ഓഹരിവിപണികളിലെ ഡി-മാറ്റ്, ബ്രോക്കിംഗ് ഇടപാടുകള്‍, ഷെയര്‍ റിസര്‍ച്ച്, പോര്‍ട്ട്ഫോളിയോ മാനേജ്മെന്റ് സര്‍വീസസ്, മ്യൂച്വല്‍ ഫണ്ട് എന്നിവക്ക് വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. കമ്മോഡിറ്റി, കറന്‍സി തുടങ്ങിയവയിലും ഇടപാട് നടത്താം. ഭവന, വാഹന, വ്യക്തിഗത, ബിസിനസ് ലോണ്‍ എന്നിവയക്ക് പുറമേ, ചെറുകിട ബിസിനസ്, മൈക്രോ ലോണ്‍ തുടങ്ങിയവയും ലളിതമായ പ്രൊസസിംഗ് വഴി ലഭ്യമാവും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it