ഫെഡ്ഫിന ഐപിഒ പേപ്പറുകള്‍ സമര്‍പ്പിച്ചു

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനം ഫെഡ്ഫിന (ഫെഡ്‌ബാങ്ക് ഫിനാന്‍ഷ്യല്‍ സര്‍വീസ്) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (ഐപിഒ) ഒരുങ്ങുന്നു. ഐപിഒയ്ക്കായുള്ള രേഖകള്‍ ഫെഡ്ഫിന സെബിക്ക് സമര്‍പ്പിച്ചു. ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനമായ (NBFC) ഫെഡ്ഫിനയുടെ 74 ശതമാനം ഓഹരികളാണ് നിലവില്‍ ഫെഡറല്‍ ബാങ്കിന് ഉള്ളത്.

900 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത്. ഇതില്‍ 16,497,973 ഓഹരികള്‍ ഫെഡറല്‍ ബാങ്കിന്റേയും 29,216,313 ഓഹരികള്‍ ട്രൂ നോര്‍ത്ത് ഫണ്ട് വിഐ എല്‍എല്‍പിയുടേതുമാണ്.

2018ലാണ് ഫെഡ്ഫിനയുടെ 26 ശതമാനം ഓഹരികള്‍ 400 കോടി രൂപയ്ക്ക് ട്രൂ നോര്‍ത്ത് സ്വന്തമാക്കിയത്. ഐപിഒയ്ക്ക് ശേഷം ഫെഡ്ഫിനയില്‍ ഫെഡറല്‍ ബാങ്കിന്റെ ഓഹരി വിഹിതം 51 ശതമാനമായി കുറയും. ഫെഡറല്‍ ബാങ്കിന്റെ ഉപസ്ഥാപനമായി ഐപിഒയ്ക്ക് ശേഷവും ഫെഡ്ഫിന തുടരും.

പുതിയ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കുന്ന തുക ടയര്‍-1 നഗരങ്ങളിലെ മൂലധന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. 2010ല്‍ എന്‍ഫിഎഫ്സി ലൈസന്‍സ് ലഭിച്ച ഫെഡ്ഫിനയ്ക്ക് 520ല്‍ അധികം ശാഖകളുണ്ട്. മുംബൈ ആസ്ഥാനമായാണ് ഫെഡ്ഫിനയുടെ പ്രവര്‍ത്തനങ്ങള്‍. സ്വര്‍ണപ്പണയം, ഭവന വായ്പ, വസ്തു വായ്പ, ബിസിനസ് വായ്പ തുടങ്ങിയ സേവനങ്ങളാണ് ഈ എന്‍ഫിഎഫ്സി നല്‍കുന്നത്.

2020-21 സാമ്പത്തിക വര്‍ഷം 4628 കോടിയായിരുന്നു ഫെഡ്ഫിനയുടെ എയുഎം (asset under management). ഇക്കാലയളവില്‍ 628 കോടി രൂപ വരുമാനമുണ്ടായിരുന്ന സ്ഥാപനത്തിന്റെ അറ്റാദായം 62 കോടി ആയിരുന്നു.900 കോടിയുടെ പുതിയ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലിലൂടെ 45,714,286 ഓഹരികളുമാണ് വില്‍ക്കുന്നത

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it