ഫെഡറൽ ബാങ്കിന് ജൂൺ പാദത്തിൽ വായ്പാ, നിക്ഷേപങ്ങളില്‍ മികച്ച വളർച്ച

പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്ക് 2023-24 ജൂണ്‍ പാദത്തില്‍ നിക്ഷേപങ്ങളിലും വായ്പകളിലും 21% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനു നല്‍കിയ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ജൂണ്‍ അവസാന വാരം 121 രൂപയിലേക്ക് താഴ്ന്ന ഓഹരി വില 127 രൂപയായി ഉയര്‍ന്നു.

ജൂണ്‍ 30 ന് അവസാനിച്ച പാദത്തിൽ ബാങ്കിന്റെ മൊത്തം ഡിപ്പോസിറ്റ് 21% വര്‍ധിച്ച് 2,22,513 കോടി രൂപയായി. മൊത്തം വിതരണം ചെയ്ത് വായ്പ 21% വര്‍ധിച്ച് 1,86,593 കോടി രൂപയായി. കറന്റ് , സേവിങ്‌സ് അക്കൗണ്ട് ഡിപ്പോസിറ്റുകള്‍ 5% വര്‍ധിച്ച് 70,872 കോടി രൂപയായി.
2022-23 മാര്‍ച്ച് പാദത്തില്‍ അറ്റാദായവും ഓഹരിയില്‍ നിന്നുള്ള ആദായവും റെക്കോര്‍ഡ് തലത്തില്‍ എത്തിയിരുന്നു. അറ്റാദായം 66.98% വര്‍ധിച്ച് 902.61 കോടി രൂപയായി. അറ്റ പലിശ മാര്‍ജിന്‍ 25.18% വര്‍ധിച്ച് 1,909.29 കോടി രൂപയായിരുന്നു.
2022-23 ല്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിച്ചതിനെ തുടര്‍ന്ന് പ്രമുഖ ബ്രോക്കിങ് സ്ഥാപനങ്ങള്‍ ഓഹരി വാങ്ങാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബാങ്കിന്റെ ഓഹരി വില 35 ശതമാനം ഉയര്‍ന്നെങ്കിലും ഈ വര്‍ഷം ഇതുവരെയുള്ള കാലയളവില്‍ 8% താഴേക്കു പോയിട്ടുണ്ട്.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it