സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുതിയ ഓഫറുമായി ഫെഡറല്‍ ബാങ്ക്
ഫെഡറല്‍ ബാങ്ക് 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിര നിക്ഷേപത്തിന്റെ (എഫ്.ഡി) പലിശ നിരക്ക് 77 ബേസിസ് പോയിന്റ് (ബി.പി.എസ്) വര്‍ധിപ്പിച്ചു. ഇതോടെ 13 മാസം കാലാവധിയുള്ള ടേം ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് ജനറല്‍ വിഭാഗത്തിന് 7.30 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.07 ശതമാനവുമായി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് 'ആശ്രിതത്വം അവസാനിപ്പിക്കുക' (#ENDDEPENDENCE) എന്ന ബാങ്കിന്റെ പുതിയ ക്യാമ്പയിനിന്റെ ഭാഗമായാണിത്. പുതുക്കിയ നിരക്കുകള്‍ പരിമിത കാലത്തേക്ക് മാത്രമേ ലഭ്യമാകൂവെന്ന് ബാങ്ക് അറിയിച്ചു.
നിക്ഷേപവും പലിശ നിരക്കുകളും
സ്ഥിര നിക്ഷേപങ്ങളില്‍ 7 മുതല്‍ 29 വരെ ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്നവയ്ക്ക് 3% പലിശ നിരക്കും 30 മുതല്‍ 45 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 3.25% പലിശ നിരക്കും ഫെഡറല്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 46 ദിവസം മുതല്‍ 60 ദിവസം വരെ കാലാവധിയുള്ള ഫിക്‌സഡ് റേറ്റ് നിക്ഷേപങ്ങള്‍ക്ക് 4.00% നിരക്കും 61 ദിവസം മുതല്‍ 90 ദിവസം വരെ കാലാവധിയുള്ളവയ്ക്ക് 4.75% വരെയും പലിശ ലഭിക്കും.
91 മുതല്‍ 119 ദിവസത്തിനുള്ളില്‍ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് 4.75% നിരക്കില്‍ പലിശ ലഭിക്കും. 120 മുതല്‍ 180 ദിവസങ്ങളില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പലിശ നിരക്ക് 5% ആണ്. 181 ദിവസം മുതല്‍ 270 ദിവസം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 5.75% പലിശ നിരക്കും അടുത്ത 271 ദിവസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.00% നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 1 വര്‍ഷം മുതല്‍ 13 മാസത്തില്‍ താഴെ വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 6.80% പലിശ ലഭിക്കും.
സ്ഥിര നിക്ഷേപങ്ങളില്‍ 13 മാസം മുതല്‍ 2 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്നവയ്ക്കാണ് 7.25% പലിശ നിരക്ക് ഇനി ലഭിക്കുക. രണ്ട് വര്‍ഷത്തിന് മുകളില്‍ മുതല്‍ മൂന്ന് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.75% പലിശ ലഭിക്കും. മൂന്ന് വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ വരെ കാലാവധിയുള്ളവയ്ക്ക് 6.60% പലിശ നിരക്കും. 5 വര്‍ഷവും അതിനുമുകളിലും കാലാവധി പൂര്‍ത്തിയാകുന്ന സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 6.60% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.