വിദേശ സംഭാവന: എക്കൗണ്ട് ആരംഭിക്കാനുള്ള തിയതി നീട്ടി

വിദേശ ഫണ്ട് സ്വീകരിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍/ അനുമതിയുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും വിദേശ ഫണ്ട് ലഭിക്കാന്‍ വേണ്ട എഫ് സി ആര്‍ എ എക്കൗണ്ട് തുറക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടി. 2020 ഒക്ടോബര്‍ 13ലെ പബ്ലിക് നോട്ടീസ് അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭേദഗതി ചെയ്യപ്പെട്ട വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (The Foreign Contribution (Regulation) Act, 2010) വകുപ്പ് 17(1) അനുസരിച്ച് എഫ് സി ആര്‍ എ എക്കൗണ്ട് ആരംഭിക്കുവാനും പ്രവര്‍ത്തിക്കുവാനും വേണ്ട നടപടിക്രമങ്ങള്‍ വ്യക്തമായിരുന്നു. അത് പ്രകാരം 2021 മാര്‍ച്ച് 31 നുള്ളില്‍ എല്ലാ നിലവിലുള്ള എഫ് സി ആര്‍ എ എക്കൗണ്ട് ഹോള്‍ഡര്‍മാരും ന്യൂഡെല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മെയ്ന്‍ ബ്രാഞ്ചില്‍ എഫ് സി ആര്‍ എ എക്കൗണ്ട് ചേര്‍ന്നിരിക്കണം. ബാങ്ക് ശാഖയുടെ വിലാസം ഇതാണ്: ന്യൂഡെല്‍ഹി മെയ്ന്‍ ബ്രാഞ്ച്, ദി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, 11- പാര്‍ലമെന്റ് സ്ട്രീറ്റ് ( സന്‍സദ് മാര്‍ഗ്) ന്യൂഡെല്‍ഹി - 110001