ഇസാഫ് ബാങ്ക് ഇടപാടുകാര്‍ക്ക് സൗജന്യ ത്രീ-ഇന്‍-വണ്‍ അക്കൗണ്ടുമായി ജിയോജിത്

സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാം
Image : Canva (Logos: esaf bank,geojit technologies ) 
Image : Canva (Logos: esaf bank,geojit technologies ) 
Published on

ഇസാഫ് ഉപഭോക്താക്കള്‍ക്ക് ത്രീഇന്‍വണ്‍ അക്കൗണ്ട് ആരംഭിക്കാനുള്ള സൗകര്യം നല്‍കി ജിയോജിത്. ഇതോടെ, ഇസാഫ് സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകാര്‍ക്ക് സൗജന്യമായി ജിയോജിത് ഡിമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും ആരംഭിക്കാന്‍ കഴിയും. ഇത്തരത്തില്‍ ജിയോജിത് വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ നിക്ഷേപ സംവിധാനങ്ങളില്‍ എളുപ്പത്തില്‍ നിക്ഷേപിക്കാന്‍ ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് കഴിയും.

സേവിംഗ്സ് അക്കൗണ്ടുകളില്‍ നിന്ന് യുപിഐ, നെഫ്റ്റ് സംവിധാനങ്ങളിലൂടെ നിക്ഷേപത്തിനായുള്ള പണമയക്കാന്‍ ത്രീഇന്‍വണ്‍ അക്കൗണ്ട് സഹായിക്കുമെന്നതാണ് ഇത് കൊണ്ടുള്ള ഒരു പ്രധാന സൗകര്യം.

ചാര്‍ജ് ഇളവ്

ഇസാഫ് ബാങ്കില്‍ 2024 മാര്‍ച്ചിനു മുമ്പ് അക്കൗണ്ടു തുറക്കുന്നവര്‍ക്ക് വാര്‍ഷിക മെയിന്റനന്‍സ് ചാര്‍ജില്‍ ഇളവും ബ്രോക്കറേജ് പ്ളാനില്‍ ആനുകൂല്യവും ലഭ്യമാക്കും. ഇടപാടുകാര്‍ക്ക് ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഉല്‍പന്നങ്ങള്‍ പരിചയപ്പെടുത്തുക വഴിസേവനം വിപുലീകരിക്കുക എന്ന ലക്ഷ്യമാണ് ജിയോജിതുമായിച്ചേര്‍ന്ന് നടപ്പാക്കുന്നതെന്ന് ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ്വൈസ് പ്രസിഡന്റ് ജോര്‍ജ് കെ ജോണ്‍ പറഞ്ഞു.

നിക്ഷേപ സംവിധാനങ്ങളുടേയും സമ്പത്ത് നിര്‍മ്മാണത്തിന്റേയും പുതിയൊരു ലോകം തന്നെയാണ് ഇസാഫ് ബാങ്ക് ഉപഭോക്താക്കള്‍ക്കു മുന്നില്‍തുറക്കുന്നതെന്ന് ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സതീഷ്മേനോന്‍ അഭിപ്രായപ്പെട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com