മുതിര്‍ന്ന പൗരന്മാർക്കായുള്ള ഈ സ്ഥിര നിക്ഷേപം ഹിറ്റ്; ചേരാനുള്ള തീയതി നീട്ടി എച്ച്.ഡി.എഫ്.സി ബാങ്ക്
മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എച്ച്.ഡി.എഫ്.സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള 'എച്ച്.ഡി.എഫ്.സി സീനിയര്‍ സിറ്റിസണ്‍ കെയര്‍' സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാനുള്ള സമയം വീണ്ടും നീട്ടി. പുതുക്കിയ തീയതി പ്രകാരം 2023 നവംബര്‍ 7 വരെ ഈ ജനകീയ സ്ഥിര നിക്ഷേപ പദ്ധതിയില്‍ ചേരാം.
എന്താണ് എച്ച്.ഡി.എഫ്.സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്.ഡി ?
2020 മെയ് 18 നാണ് എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍ സ്ഥിര നിക്ഷേപ പദ്ധതി പ്രാബല്യത്തില്‍ വന്നത്. പലിശനിരക്ക് തന്നെയാണ് ഈ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രധാന ആകര്‍ഷക ഘടകം.
ഈ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് 7.75 ശതമാനം പലിശ നേടാം. 5 കോടിയില്‍ താഴെയുള്ള സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.25 ശതമാനം (നിലവിലുള്ള 0.50 ശതമാനം പ്രീമിയത്തിന് പുറമെ) അധിക പ്രീമിയമാണ് ബാങ്ക് നല്‍കുന്നത്. അതായത് ഈ സ്‌പെഷ്യല്‍ എഫ്ഡി സ്‌കീമില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് റെഗുലര്‍ നിക്ഷേപങ്ങളേക്കാള്‍ 0.75 ശതമാനം അധിക പലിശ നിരക്ക് ലഭിക്കുമെന്ന് ചുരുക്കം.
അഞ്ച് വര്‍ഷവും ഒരു ദിവസം മുതല്‍ 10 വര്‍ഷം വരെ കാലയളവിലേക്കാണിത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല.