റെക്കോര്‍ഡ് ഇട്ട് എച്ച്ഡിഎഫ്‌സി ബാങ്ക്; പുതുതായി ഇഷ്യു ചെയ്തത് നാല് ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍

വിലക്ക് നീങ്ങിയതോടെ പുതുതായി നാല് ലക്ഷം കാര്‍ഡുകള്‍ ഇഷ്യു ചെയ്തതായി എച്ച്ഡിഎഫ്‌സി ബാങ്ക്. റെക്കോര്‍ഡ് ഇഷ്യു കുറിച്ചത് 2021 സെപ്റ്റംബര്‍ 21 നാണ്. ഉപഭോക്താക്കള്‍ക്കായി മില്ലേനിയ, മണി ബാക്ക്, ഫ്രീഡം എന്നിങ്ങനെ മൂന്നു കാര്‍ഡുകള്‍ റീലോഞ്ച് ചെയ്യുകയും ചെയ്തിട്ടുമുണ്ട് ബാങ്ക്.

2022 ഫെബ്രുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് വില്‍പ്പന പ്രതിമാസം അഞ്ച് ലക്ഷം വരെയാക്കി ഉയര്‍ത്താനാണ് എച്ച്ഡിഎഫ്സി ബാങ്ക് നിലവില്‍ ലക്ഷ്യമിട്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡുകള്‍ പുതുതായി ഇഷ്യു ചെയ്യാനുള്ള അനുമതി ലഭിച്ചതോടെയാണ് പുതിയ പ്ലാനും ബാങ്ക് ഈ മാസം പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ എട്ട് മാസത്തിന് ശേഷമാണ് പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഷ്യു ചെയ്യാനുള്ള അനുമതി ബാങ്കിന് ലഭിച്ചത്.
ഉത്സവ സീസണില്‍ കൃത്യസമയത്ത് ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ക്ലാസ് ഓഫറുകളോടെ മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ബാങ്കിന് കഴിഞ്ഞു. പുതിയ ഉപഭോക്താക്കളെ സ്വന്തമാക്കാന്‍ മാത്രമല്ല, നിലവിലുള്ള കാര്‍ഡുകളുടെ ഓഫറുകള്‍ വര്‍ധിപ്പിക്കാനും തങ്ങള്‍ സജ്ജരാണെന്ന് എച്ച്ഡിഎഫ്സി ബാങ്കിന്റെ പേയ്മെന്റ്സ് ആന്‍ഡ് കണ്‍സ്യൂമര്‍ ഫിനാന്‍സ്, ഡിജിറ്റല്‍ ബാങ്കിംഗ് ആന്‍ഡ് ഐടി വിഭാഗം മേധാവി പരാഗ് റാവു പറഞ്ഞു.
പുതിയ കാര്‍ഡുകളുടെ ഇഷ്യു നിരോധനം വന്നതോടെ എച്ച്ഡിഎഫ്സി ബാങ്കിന്റെ കാര്‍ഡ് ബേസ് 2020 ഡിസംബറിലെ 15.38 ദശലക്ഷം എന്നതില്‍ നിന്ന് ജൂണ്‍ 2021 ല്‍ 14.82 കാര്‍ഡ് ബേസിലേക്ക് കുറഞ്ഞിരുന്നു. എന്നാല്‍ പുതിയ ഇഷ്യുവിലൂടെ ഉപഭോക്താക്കളെ എല്ലാം തിരിച്ചുപിടിക്കാന്‍ പദ്ധതി ഇട്ടിരിക്കുകയാണ് ബാങ്ക്.
സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുവരെ പുതിയ ഡിജിറ്റല്‍ ലോഞ്ചുകളെല്ലാം നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞ 2 വര്‍ഷമായി ബാങ്കിന്റെ ഇന്റര്‍നെറ്റ് ബാങ്കിംഗ്/മൊബൈല്‍ ബാങ്കിംഗ്/പേയ്മെന്റ് യൂട്ടിലിറ്റികളില്‍ ചില തകരാറുകള്‍ സംഭവിച്ചതിന് ശേഷമായിരുന്നു നിയന്ത്രണം വന്നത്.
പുതിയ ഡിജിറ്റല്‍ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ സമാരംഭിക്കുന്നതില്‍ നിന്നും എച്ച്ഡിഎഫ്സിക്ക് വിലക്കുണ്ടായിരുന്നു. കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഇത് ബാങ്കിന് വലിയ തിരിച്ചടിയായിരുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it