'ഐമൊബീല്‍ പേ' അവതരിപ്പിച്ച്  ഐസിഐസിഐ ബാങ്ക്

'ഐമൊബീല്‍ പേ' അവതരിപ്പിച്ച് ഐസിഐസിഐ ബാങ്ക്

ഏത് ബാങ്കില്‍ എക്കൗണ്ടുള്ളവര്‍ക്കും ഈ മൊബീല്‍ ആപ്പ് ഉപയോഗിക്കാം
Published on

നൂതനമായ മൊബൈല്‍ ബാങ്കിങ് ആപ്പായ ഐമൊബൈല്‍ ആപ്പുമായി ഐസിഐസിഐ ബാങ്ക്. 'ഐമൊബൈല്‍ പേ'' എന്ന് വിളിക്കുന്ന ആപ്പ് നൂതനമായ സൗകര്യങ്ങളാണ് ലഭ്യമാക്കുന്നത്. ഉപഭോക്താവിന് യുപിഐ ഐഡിയുള്ള ആരുമായും ഇടപാടു നടത്താനുള്ള സൗകര്യം ആപ്പിലുണ്ട്. ബില്ലുകള്‍ അടയ്ക്കാം, ഓണ്‍ലൈന്‍ റീചാര്‍ച്ചുകള്‍ ചെയ്യാം, ഒപ്പം സേവിങ്‌സ് ബാങ്ക്, നിക്ഷേപം, വായ്പ, ക്രെഡിറ്റ് കാര്‍ഡ്, ട്രാവല്‍ കാര്‍ഡ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളും ലഭ്യമാകും. ഐമൊബൈല്‍ പേ ഉപയോക്താക്കള്‍ക്ക് ഏതു ബാങ്ക് അക്കൗണ്ടിലേക്കും പേയ്‌മെന്റ് ആപ്പിലേക്കും ഡിജിറ്റല്‍ വാലറ്റിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാം.

ഐസിഐസിഐ ബാങ്ക് യുപിഐ ഐഡി നെറ്റ്വര്‍ക്കിലോ, മറ്റേതെങ്കിലും പേയ്‌മെന്റ് ആപ്പിലോ ഡിജിറ്റല്‍ വാലറ്റിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉപയോക്താവിന് കോണ്‍ടാക്റ്റ് ലിസ്റ്റില്‍ യുപിഐ ഐഡി കാണിക്കുന്ന ആര്‍ക്കു വേണമെങ്കിലും പണം നല്‍കാമെന്നതാണ് മറ്റൊരു സവിശേഷത. ഉപഭോക്താവിന് യുപിഐ ഐഡി ഓര്‍ത്തിരിക്കാതെ തന്നെ സൗകര്യപ്രദമായി ഇടപാടു നടത്താം.

ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യ ആപ്പാണ് ''ഐമൊബൈല്‍ പേ'' എന്ന് ഐസിഐസിഐ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അനൂപ് ബഗ്ച്ചി പറഞ്ഞു.

അതാത് ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന ബാങ്കിങ് ആപ്പ് സേവനം വിപുലമാക്കുകയാണ് ഇതിലൂടെ. ഉപഭോക്താക്കളെ അവരുടെ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ കൂടി ഈ ആപ്പിലേക്ക് ലിങ്ക് ചെയ്യാന്‍ സാധിക്കും. ഏതു ബാങ്ക് ഉപഭോക്താക്കള്‍ക്കും ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉടനടി അക്കൗണ്ട് ലിങ്ക് ചെയ്ത് യുപിഐ ഐഡി കരസ്ഥമാക്കി ഈ സൗകര്യങ്ങള്‍ ലഭ്യമാക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com