കയറ്റുമതി മേഖലയിലെ ബിസിനസുകാര്‍ക്ക് സേവനങ്ങള്‍ ഒറ്റ ക്ലിക്കില്‍; പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഐസിഐസിഐ

ഇന്ത്യയിലുടനീളമുള്ള കയറ്റുമതിക്കാര്‍ക്കും ഇറക്കുമതിക്കാര്‍ക്കും ഡിജിറ്റല്‍ ബാങ്കിംഗും മൂല്യവര്‍ധിത സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതിനായി ഐസിഐസിഐ ബാങ്ക് തങ്ങളുടെ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാം അവതരിപ്പിക്കും. ട്രേഡ് എമര്‍ജ് എന്ന പ്ലാറ്റ്‌ഫോമിന്റെ ആപ്പും ലഭ്യമാകും.
കറന്റ്/സേവിംഗ്‌സ് അക്കൗണ്ട് ഓഫറുകള്‍, സമഗ്രമായ വ്യാപാര സേവനങ്ങള്‍ (ലെറ്റര്‍ ഓഫ് ക്രെഡിറ്റ്, ബാങ്ക് ഗ്യാരന്റി, ട്രേഡ് ക്രെഡിറ്റ് മുതലായവ), കോര്‍പ്പറേറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ട്രേഡ് ഓണ്‍ലൈന്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച് സൊല്യൂഷനുകള്‍, പേയ്മെന്റ്, കളക്ഷന്‍ സൊല്യൂഷനുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ എന്നീ ബാങ്കിംഗ് സേവനങ്ങളെല്ലാം ഇതില്‍ ഉള്‍ക്കൊള്ളും.
181 രാജ്യങ്ങളിലായി ഏകദേശം 15 ദശലക്ഷം വാങ്ങുന്നവരുടെയും വില്‍പ്പനക്കാരുടെയും ആഗോള വ്യാപാര ഡാറ്റാബേസിലേക്കുള്ള പ്രവേശനമുള്‍പ്പെടെയുള്ള മൂല്യവര്‍ധിത സേവനങ്ങള്‍ ലഭ്യമാണ്.
വ്യാപാര ബിസിനസിന്റെ സംയോജനം, പ്രശസ്ത ക്രെഡിറ്റ് ബ്യൂറോകള്‍ വഴി വാങ്ങല്‍ ശേഷിയുള്ള ഉപഭോക്താക്കളെ കണ്ടെത്തല്‍, ഷിപ്പ്മെന്റ് ബുക്കിംഗിനും ട്രാക്കിംഗിനുമുള്ള ലോജിസ്റ്റിക്‌സ് സൊല്യൂഷനുകള്‍, ഇന്‍ഷുറന്‍സ് സേവനങ്ങള്‍ എന്നിവയെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുന്നു.
മറൈന്‍ ഇന്‍ഷുറന്‍സ് പോലെ എല്ലാം ഏകജാലകത്തിലൂടെ ലഭ്യമാണ്. എക്‌സ്‌പോര്‍ട്ടിംഗ് കോ-ഓര്‍ഡിനേഷന്‍ മേഖലകളില്‍ വൈദഗ്ധ്യമുള്ള പങ്കാളികള്‍ മുഖേനയാണ് ഈ സേവനങ്ങള്‍ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ക്രോസ് ബോര്‍ഡര്‍ വ്യാപാരം തടസ്സരഹിതവും സൗകര്യപ്രദവുമാക്കാന്‍ ലക്ഷ്യമിട്ടാണ് ടച്ച് പോയിന്റുകളെ ഏകീകരിക്കുന്ന ഈ പ്ലാറ്റ്‌ഫോം പ്രവര്‍ത്തിക്കുക.