ഐസിഐസി ബാങ്ക് അക്കൗണ്ട് ഉടമകളാണോ, എങ്കില്‍ ഈ ചാര്‍ജ് മാറ്റങ്ങള്‍ അറിയണം

ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കായി വിവിധ ചാര്‍ജ് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ നോട്ടീസ് പുറത്തിറക്കി.

ആഭ്യന്തര സേവിംഗ്‌സ് അക്കൗണ്ട് ഉടമകള്‍ക്കായി എടിഎം ഇന്റര്‍ചേഞ്ചും ചെക്ക്ബുക്ക് ചാര്‍ജുകളും തുടങ്ങി വിവിധ ധനകാര്യ ഇടപാടുകളുടെ ചാര്‍ജുകളില്‍ മാറ്റങ്ങള്‍. വെബ്‌സൈറ്റിലും ഇത് പരസ്യപ്പെടുത്തിയതായി ബാങ്ക് വ്യക്തമാക്കുന്നു. ഓഗസ്റ്റ് ഒന്നു മുതല്‍ മാറുന്ന ഐസിഐസിഐ ഉപഭോക്താക്കളെ ബാധിക്കുന്ന വിവിധ ചാര്‍ജുകള്‍ അറിയാം.
1) ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒരു മാസത്തില്‍ 6 മെട്രോ ലൊക്കേഷനുകളില്‍ ആദ്യത്തെ 3 ഇടപാടുകള്‍ (സാമ്പത്തിക, സാമ്പത്തികേതര) ബാങ്കിന്റെയോ മറ്റു ബാങ്കുകളുടെയോ എടിഎമ്മില്‍ നിന്നും സൗജന്യമായിരിക്കും.
2)മറ്റ് ലൊക്കേഷനുകളില്‍ ആദ്യ അഞ്ച് ഇടപാടുകള്‍ (സാമ്പത്തിക, സാമ്പത്തികേതര) സൗജന്യമായിരിക്കും.
3) കൂടുതലാകുന്ന ഓരോ എടിഎം ഉപയോഗത്തിനും പണം ഡെപ്പോസിറ്റ് അല്ലെങ്കില്‍ പിന്‍വലിക്കല്‍ ആണെങ്കില്‍ 20 രൂപ വീതവും ബാലന്‍സ് അറിയല്‍ പോലുള്ള മറ്റ് എടിഎം ഉപയോഗങ്ങള്‍ക്ക് 8.50 രൂപ വീതവും ഈടാക്കും.
4) ഐസിഐസിഐ ബാങ്ക് ഒരുമാസം നാല് സൗജന്യ ക്യാഷ് ട്രാന്‍സക്ഷനേ അനുവദിക്കുന്നുള്ളു.
5) അത്‌പോലെ ഐസിഐസിഐ ഉപഭോക്താക്കള്‍ക്ക് ഹോം ബ്രാഞ്ചില്‍ ഒരു ലക്ഷം രൂപയുടെ വിനിമയം വരെ സൗജന്യമാകുകയുള്ളു. സൗജന്യ പരിധി കഴിയുന്ന ഓരോ ക്യാഷ് ട്രാന്‍സാക്ഷനും 1-5 ലക്ഷം രൂപ വരെ 150 രൂപ ചാര്‍ജ് ഈടാക്കും.
6.) ബ്രാഞ്ച് വഴി അല്ലാതെ 1000 മുതല്‍ 25000 രൂപ വരെയാകും ഒരു ദിവസം ചെയ്യാന്‍ കഴിയുന്ന ധനകാര്യ ഇടപാട് പരിധി. മാത്രമല്ല 150 രൂപ വരെ ഫീസും ഈടാക്കും. 25000 രൂപയ്ക്ക് മുകളില്‍ വരുന്ന ഇടപാടുകള്‍ സാധ്യമല്ല.

7) ഒരു വര്‍ഷം 25 ചെക്ക് ലീഫുകള്‍ വരെ സൗജന്യമായിരിക്കും. അതിനു ശേഷം 10 ലീഫുകള്‍ ലഭിക്കുമെങ്കിലും ഓരോന്നിനും 10 രൂപ വീതം ഈടാക്കും.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it