ഒഎന്‍ഡിസി പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് ഐഡിബിഐ

ഓപ്പണ്‍ നെറ്റ് വര്‍ക് ഡിജിറ്റല്‍ കോമേഴ്‌സ് (ഒഎന്‍ഡിസി) അടക്കമുള്ള സൗകര്യങ്ങള്‍ അവതരിപ്പിച്ച് ഐഡിബിഐ. ഒഎന്‍ഡിസി എന്ന ഓപ്പണ്‍ നെറ്റ് വര്‍ക് വഴി ചെറുകിട ബിസിനസുകാര്‍ക്ക് ഡിജിറ്റല്‍ സ്റ്റോറുകള്‍ സ്ഥാപിക്കാന്‍ സാധിക്കാം. അത്തരത്തില്‍ കച്ചവടവും കൂട്ടാം.

ഐഡിബിഐ ബാങ്ക് ഒഎന്‍ഡിസി സെല്ലേഴ്‌സ് ആപ്പ് വഴിയാകും ബാങ്കിന്റെ ഉപഭോക്താക്കള്‍ക്കും അല്ലാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കുക. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പാ പ്രക്രിയകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള ഡിജികെസിസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ അവതരിപ്പിച്ച ഈ സംവിധാനം ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതോടെ മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കും.
വെയര്‍ ഹൗസ് രശീതികളിന്മേലുള്ള വായ്പകള്‍ പൂര്‍ണമായി ഡിജിറ്റലൈസു ചെയ്യാനും മൊബൈല്‍ ബാങ്കിംഗ് ആപ്പായ ഗോ മൊബൈല്‍ പ്ലസില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വാതില്‍പ്പടി സേവനങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കാനും ബാങ്ക് നടപടി സ്വീകരിച്ചിട്ടുണ്ട്. റിപോ നിരക്കുമായി ബന്ധിപ്പിച്ച സ്ഥിര നിക്ഷേപ പദ്ധതി, നിഷ്‌ക്രിയ ആസ്തികള്‍ക്കായുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടങ്ങിയവയും ബാങ്ക് അവതരിപ്പിച്ചു.


Related Articles
Next Story
Videos
Share it