കോവിഡ് മരണം: ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കിയത് 2,000 കോടി രൂപ

കോവിഡിനെ തുടര്‍ന്നുണ്ടായ മരണങ്ങളില്‍ രാജ്യത്തെ 24 ഇന്‍ഷുറന്‍സ് കമ്പനികളും ഇതുവരെ മരണക്ലെയിമായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നല്‍കിയത് 2,000 കോടി രൂപ. മാര്‍ച്ച് 25 വരെ 25,500 കോവിഡ് മരണ ക്ലെയിമുകള്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ 1,986 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന് ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ തയാറാക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

'കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഞങ്ങളുടെ മരണ ക്ലെയിമുകളുടെ വര്‍ധനവ് ഏകദേശം 30 ശതമാനമാണ്. കോവിഡുമായി ബന്ധപ്പെട്ട 682 ക്ലെയിമുകള്‍ക്കായി മാര്‍ച്ച് വരെ ഞങ്ങള്‍ 45 കോടി രൂപ നല്‍കി.

അപ്രതീക്ഷിത ഇവന്റുകള്‍ക്കായി മതിയായ കരുതല്‍ ധനം ഉള്ളതിനാല്‍ ഇത് ഞങ്ങളുടെ ബാലന്‍സ് ഷീറ്റിനെ ബാധിക്കില്ല, എന്നിരുന്നാലും ഇത് വര്‍ഷത്തില്‍ ലാഭത്തെ ബാധിക്കും' ഇന്ത്യ ലെഫ് ഇന്‍ഷുറന്‍സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ആര്‍ എം വൈശാഖ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എച്ച്ഡിഎഫ്‌സി ലൈഫ് ഏകദേശം 1,700 കോവിഡ് ക്ലെയിമുകളാണ് പരിഹരിച്ചത്.

മോത്തിലാല്‍ ഓസ്വാളിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് എസ്ബിഐ ലൈഫ് ഏകദേശം 5,000 കോവിഡ് ക്ലെയിമുകളാണ് നല്‍കിയത്. ഏകദേശം 340 കോടി രൂപ. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് 340 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it