എല്‍ഐസി ഇഷ്യൂ വില നിശ്ചയിച്ചു; പോളിസി ഉടമകള്‍ക്ക് ലഭിക്കുക 889 രൂപ നിരക്കില്‍

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഇഷ്യൂ പ്രൈസ് (LIC issue price) 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഐപിഒ പ്രൈസ് ബാന്‍ഡിലെ ഉയര്‍ന്ന തുകയാണ് ഇത്. 902-949 രൂപ നിരക്കിലായിരുന്നു എല്‍ഐസി ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. എല്‍ഐസി പോളിസ് ഉടമകള്‍ക്ക് 60 രൂപ കിഴിവില്‍ 889 രൂപയ്ക്ക് ഓഹരികള്‍ ലഭിക്കും.

45 രൂപ കിഴിവില്‍ 904 രൂപയ്ക്ക് ആണ് എല്‍ഐസി ജീവനക്കാര്‍ക്കും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് ഓഹരികള്‍ അനുവദിക്കുക. ഓഹരി വില്‍പ്പനയിലൂടെ 20,557 കോടി രൂപയാണ് സര്‍ക്കാരിന് ലഭിക്കുക. ഇഷ്യൂ വില നിശ്ചയിച്ച പശ്ചാത്തലത്തില്‍ എത്ര രൂപയ്ക്ക് ഓഹരികള്‍ ലിസ്റ്റ് ചെയ്യും എന്ന ആകാംഷയിലാണ് നിക്ഷേപകര്‍.

മെയ് 17ന് ആണ് എല്‍ഐസി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എല്‍ഐസിയുടേത്. 2.95 തവണയാണ് എല്‍ഐസി ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത്.

ഈ വര്‍ഷം ഇതുവരെ നടന്ന ഐപിഒകളില്‍ ആഗോള തലത്തില്‍ ആദ്യ അഞ്ചിലും എല്‍ഐസി ഇടം നേടി. 10.8 ബില്യണ്‍ ഡോളര്‍ സമാഹരിച്ച എല്‍ജി എനെര്‍ജി സൊല്യൂഷന്‍സ് ആണ് ഒന്നാമത്. ദുബായി ഇലക്ട്രിസിറ്റി &വാട്ടർ (6.1 ബില്യണ്‍ ഡോളര്‍), സിഎന്‍ഒഒസി ( 5.1 ബില്യണ്‍ ഡോളര്‍) എന്നിവയക്ക് പുറകില്‍ നാലാമതാണ് എല്‍ഐസി (ഉയര്‍ന്ന പ്രൈസ് ബാന്‍ഡില്‍ 2.7 ബില്യണ്‍ ഡോളര്‍).

Related Articles

Next Story

Videos

Share it