ബഹുഭൂരിപക്ഷത്തിനും നേട്ടം കുറഞ്ഞ ആസ്തികളില്‍ നിക്ഷേപം നടത്താനാണ് താല്‍പര്യം: സൗരഭ് മുഖര്‍ജി

ലോകത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന ഓഹരി വിപണിയാണ് ഇന്ത്യയുടേത്. എങ്കിലും രാജ്യത്തെ ബഹുഭൂരിപക്ഷവും സ്വര്‍ണ്ണം, റിയല്‍ എസ്റ്റേറ്റ് എന്നിങ്ങനെ താരതമ്യേന നേട്ടം കുറഞ്ഞ ആസ്തികളില്‍ നിക്ഷേപം നടത്താനാണ് താല്‍പര്യപ്പെടുന്നതെന്ന് മാര്‍സെല്ലസ് ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സ്ഥാപകനും ചീഫ് ഇന്‍വെസ്റ്റ്റ്റ്‌മെന്റ് ഓഫീസറുമായ സൗരഭ് മുഖര്‍ജി പറഞ്ഞു. ധനം ബിഎഫ്എസ്‌ഐ സമിറ്റിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഓഹരി വിപണിയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നത് രാജ്യത്തെ എണ്ണം പറഞ്ഞ വന്‍കിട കമ്പനികളാണ്. അവയുടെ ചീഫ് എക്‌സിക്യൂട്ടിവുകള്‍ നിശബ്ദമായി നിരന്തരം കഠിനാധ്വാനം ചെയ്യുന്നു. അവര്‍ സമ്പത്ത് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വായടച്ച് പണിയെടുക്കുന്ന കമ്പനി സാരഥികള്‍ സൂചികകളെ കവച്ചുവെക്കുന്ന പ്രകടനം കാഴ്ച വെക്കുന്നുണ്ട്. രാജ്യത്ത് സമീപകാലത്ത് നടപ്പാക്കപ്പെട്ട ഘടനാപരമായ പരിഷ്‌കാരങ്ങള്‍ കമ്പനി കാര്യ മേഖലയില്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിച്ചു

ധനം ബിസിനസ് മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ധനം ബിഎഫ്എസ്‌ഐ സമിറ്റും അവാര്‍ഡ് ദാന ചടങ്ങും എല്‍ഐസി മാനേജിംഗ് ഡയറക്റ്റര്‍ ബി സി പട്‌നായിക്ക് ഉദ്ഘാടനം ചെയ്തു. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കു സമിറ്റിലും അവാര്‍ഡ് നൈറ്റിലുമായി ബാങ്കിംഗ്, ഫിനാന്‍സ്, നിക്ഷേപ, ഇന്‍ഷുറന്‍സ് മേഖലയില്‍ നിന്നുള്ള 20 ഓളം വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തും. സാമ്പത്തിക, നിക്ഷേപ, ധനകാര്യ സേവന രംഗത്തെ കമ്പനികളുടെ സ്റ്റാളുകളും സമിറ്റിലുണ്ട്.

Related Articles
Next Story
Videos
Share it