

എം മാത്യു മുത്തൂറ്റ് ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് വിഷുവിനോടനുബന്ധിച്ച് 24 കാരറ്റ് ലോര്‍ഡ് കൃഷ്ണ സ്വര്‍ണ നാണയങ്ങള്‍ അവതരിപ്പിച്ചു.
രണ്ടു ഗ്രാം, ഒരു ഗ്രാം, അര ഗ്രാം എന്നീ തൂക്കത്തിലുള്ള സ്വര്‍ണ നാണയങ്ങളാണ് മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് പുറത്തിറക്കിയിട്ടുള്ളത്. അമ്പാടിക്കണ്ണന്‍ വെണ്ണ ആസ്വദിക്കുന്ന ത്രിമാന രൂപമാണ് നാണയത്തിലുള്ളത്. ആലിലയുടെ ആകൃതിയില്‍ സുരക്ഷിതമായി പാക്കു ചെയ്ത രൂപത്തിലാണ് ഓരോ നാണയവും എത്തുന്നത്. മിനി മുത്തൂറ്റ് ഫിനാന്‍സിയേഴ്‌സിന്റെ അടുത്തുള്ള ശാഖയിലെത്തിയോ www.muthootturoyalgold.com സന്ദര്‍ശിച്ച് ഓണ്‍ലൈനായോ ഈ നാണയങ്ങള്‍ വാങ്ങാം.
ഗുരുവായൂരപ്പന്റെ മുന്നില്‍
ഗുരുവായൂരില്‍ നടത്തിയ ചടങ്ങില്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ വി കെ വിജയനും മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യു മുത്തൂറ്റും ചേര്‍ന്നാണ് നാണയങ്ങള്‍ പുറത്തിറക്കിയത്.
എംഎംഎഫ്എല്‍ സിഇഒ പി ഇ മത്തായി, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ സുന്ദര്‍ മേനോന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സി മനോജ്, ഇന്‍കം ടാക്‌സ് ഓഫിസ് സീനിയര്‍ അക്കൗണ്ടന്റ്റ് കെ വിജയകുമാര്‍ മേനോന്‍, മുത്തൂറ്റ് റോയല്‍ ഗോള്‍ഡ് അസോസ്സിയേറ്റ് വൈസ് പ്രസിഡന്റ് ജിസ്സണ്‍ തോമസ്, എംഎംഎഫ്എല്‍ സോണല്‍ മാനേജര്‍ സനല്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine