ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ നിര്‍ണായക മാറ്റങ്ങളുമായി റിസര്‍വ് ബാങ്ക്

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍.ബി.ഐ)ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഇടപാടുകളില്‍ പുതിയ മാറ്റം കൊണ്ടുവന്നു. കാര്‍ഡുകളിലെ നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരെ ഉപയോക്താക്കള്‍ക്ക് സ്വയം തെരഞ്ഞെടുക്കാവുന്ന രീതിയാണ് കൊണ്ടുവരുന്നത്. ഇതിന്റെ കരട് സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം ആര്‍.ബി.ഐ പുറത്തിറക്കി.

എങ്ങനെയാണ് തെരഞ്ഞെടുപ്പ്?

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിക്കുമ്പോള്‍ വിസ (VISA), മാസ്റ്റർ കാർഡ് (Master Card) തുടങ്ങി ബാങ്ക് സെര്‍വറുകളുമായി ബന്ധിപ്പിക്കുന്ന അഞ്ച് നെറ്റ്‌വര്‍ക്ക് പ്രൊവൈഡര്‍മാരാണ് രാജ്യത്തുള്ളത്.

അമേരിക്കന്‍ എക്‌സ്പ്രസ് ബാങ്കിങ് കോര്‍പ്പറേഷന്‍, ഡൈനേഴ്‌സ് ക്ലബ് ഇന്റര്‍നാഷണല്‍, മാസ്റ്റര്‍ കാര്‍ഡ് ഏഷ്യ-പസഫിക്, നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍,വിസ എന്നിവയാണ് അവ. ഇതില്‍ ഏതെങ്കിലുമൊന്നാണ് ഓരോ ഉപയോക്താവും കാര്‍ഡ് ആക്റ്റിവേറ്റ് ചെയ്യുമ്പോള്‍ സ്വാഭാവികമായി ബന്ധിപ്പിക്കുക.

ഇനിമുതല്‍ ഏത് നെറ്റ്‌വര്‍ക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കണമെന്ന് ഉപയോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. അവരുടെ അനുമതിയോടെ മാത്രമേ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നെറ്റ്‌വര്‍ക്ക് പ്രൊവൈഡറെ ഓരോ കാര്‍ഡുമായി ബന്ധിപ്പിക്കാവൂ എ്ന്നാണ് ആര്‍.ബി.ഐ നിര്‍ദേശം.

പുതിയ കാര്‍ഡുകള്‍ എടുമ്പോഴും നിലവിലുള്ളവ പുതുക്കുമ്പോഴുമാണ് നെറ്റ്‌വര്‍ക്ക് പ്രൈാവൈഡറെ തെരഞ്ഞെടുക്കാന്‍ കഴിയുക. പ്രത്യേക നെറ്റ്‌വര്‍ക്ക് പ്രൊവൈഡറെ തെരഞ്ഞെടുക്കുന്നതിന് ബാങ്കോ മറ്റ് ധനകാര്യ സ്ഥാപനങ്ങളോ ഉപയോക്താക്കളെ ഏതെങ്കിലും തരത്തില്‍ സ്വാധീനിക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it