നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശ: ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം

ബാങ്ക് ഓഫ് ബറോഡ (ബാങ്ക്) ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന പുതിയ സ്ഥിര നിക്ഷേപങ്ങള്‍ ആരംഭിക്കുന്നു. 444, 555 ദിവസ കാലാവധിയിലാണ് രണ്ട് സ്ഥിര നിക്ഷേപമാര്‍ഗങ്ങള്‍ ആരംഭിക്കുന്നത്. ബറോഡ തിരംഗ ഡെപ്പോസിറ്റ് സ്‌കീം എന്ന പേരിലുള്ള സ്‌കീമില്‍ ഇപ്പോള്‍ നിക്ഷേപിക്കാം. 2022 ഡിസംബര്‍ 31 വരെയാണ് സ്‌കീമിന്റെ കാലാവധി.

444 ദിവസത്തേക്ക് ഉള്ള സ്‌കീമിന് 5.75 പലിശ നിരക്കും രണ്ട് 555 ദിവസത്തേക്കുള്ള സികീമിന് 6 ശതമാനം പലിശ നിരക്കുമാണ് ലഭ്യമാകുക. 2 കോടിയില്‍ താഴെയുള്ള എല്ലാ നിക്ഷേപങ്ങളിലുമെന്നപോലെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ സ്‌കീമിലും ഉയര്‍ന്ന പലിശ ലഭിക്കും. 0.50 ശതമാനം അധിക പലിശയാണ് ലഭിക്കുക.
രാജ്യത്തിന്റെ 75ാം സാതന്ത്ര്യ വര്‍ഷാഘോഷത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്ബിഐ) 'ഉത്സവ് ഡെപ്പോസിറ്റ്' എന്നറിയപ്പെടുന്ന പ്രത്യേക ടേം ഡെപ്പോസിറ്റ് അവതരിപ്പിച്ചിരുന്നു. ഈ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമിന് ഉയര്‍ന്ന പലിശനിരക്കും ലഭ്യമാണ്.
ഉത്സവ് ഫിക്‌സഡ് ഡിപ്പോസിറ്റ് സ്‌കീമില്‍, 1000 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് എസ്ബിഐ പ്രതിവര്‍ഷം 6.10 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് സാധാരണ നിരക്കിനേക്കാള്‍ 0.50 ശതമാനം അധിക പലിശ നിരക്കാണ് ലഭിക്കുക.


Related Articles
Next Story
Videos
Share it