ഫിന്‍ടെക് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങള്‍

ഒന്നില്‍ കൂടുതല്‍ സാമ്പത്തിക റെഗുലേറ്ററി(financial sector regulator) സ്ഥാപനങ്ങളുടെ നിയന്ത്രണം ആവശ്യമായ ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ ഫിന്‍ടെക് (fintech) ലോകത്ത് സാധാരണമാണ്. അതിവേഗം വളരുന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഫിന്‍ടെക് പ്രസ്ഥാനത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. മേല്‍ സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഒക്‌റ്റോബര്‍ 12 ന് പുതിയ നടപടി ക്രമം പ്രഖ്യാപിച്ചിട്ടുള്ളത്.

Inter- Operable Regulatory Sandbox (IORS) ല്‍ പങ്കെടുക്കുന്നതിന് വേണ്ടി താഴെപ്പറയുന്ന ഏതെങ്കിലും ഒരു റെഗുലേറ്ററി സ്ഥാപനത്തിന്റെ യോഗ്യതാ മാനദണ്ഡങ്ങള്‍ (eligibility criteria) പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് അപേക്ഷ നല്‍കുവാന്‍ കഴിയുന്നതാണ്.
ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അപേക്ഷയും, അനുബന്ധ രേഖകളും നല്‍കിയാല്‍ മാത്രമാണ് IORS പ്രക്രിയയില്‍ പങ്കെടുക്കുവാനും ബന്ധപ്പെട്ട ഹൈബ്രിഡ് (Hybrid) ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുവാനും സാധിക്കുന്നത്.
1, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
2, സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (SEBI)
3, IRDAI
4, IFSCA
5, PFRDA
മുകളില്‍പ്പറഞ്ഞ സ്ഥാപനങ്ങള്‍ നിങ്ങളുടെ ഉല്‍പ്പന്നം/സേവനം എന്നതിന്റെ സ്വഭാവം അനുസരിച്ച് 'Principal Regulator/ Associate Regulator' എന്ന നാമത്തില്‍ അറിയപ്പെടുന്നു. ഉദാഹരണത്തിന് നിങ്ങളുടെ ഹൈബ്രിഡ് ഉല്‍പ്പന്നം / സേവനത്തിന്റെ Principal Regulator റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആണെങ്കില്‍ മറ്റുള്ളവ അസോസിയേറ്റ് റെഗുലേറ്റര്‍(Associate Regulators) ആയിരിക്കും. അപേക്ഷഫോറവും രേഖകളും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് (IORSല്‍ പങ്കെടുക്കുന്നതിനുവേണ്ടി) എല്ലാ സ്ഥാപനങ്ങളും നല്‍കേണ്ടത്.
ഇതിനായുള്ള ഇ-മെയ്ല്‍ : iors@rbi.org.in
IPR (Intellectual Property Rights) നിയമങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതുമയുള്ള (Innovative) ഹൈബ്രിഡ് ഉല്‍പ്പന്ന/സേവനങ്ങളുടെ അധികാരപ്പെട്ട വ്യക്തികളാണ്(Authorized Signatory) ഇപ്രകാരം അപേക്ഷ നല്‍കേണ്ടത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫിന്‍ടെക്(Fintech) വകുപ്പാണ് IORS അനുസരിച്ചിട്ടുള്ള അപേക്ഷ സ്വീകരിക്കുന്നതിനുള്ള നോഡല്‍ പോയിന്റായി (Nodal POint) ആയി പ്രവര്‍ത്തിക്കുന്നത്.


Related Articles

Next Story

Videos

Share it