പേ രൂപ് ; കേരളത്തില്‍ നിന്ന് ഒരു യുപിഐ ആപ്പ്

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കേന്ദ്രമായി തുടങ്ങിയ സ്ഥാപനമാണ് പേ രൂപ് (PayRup). യുപിഐ പേയ്‌മെന്റ് ആപ്പ് ആയ പേ രൂപ് ഡിസംബര്‍ 31ന് ആണ് ഔദ്യോഗികമായി സേവനങ്ങള്‍ നല്‍കി തുടങ്ങിയത്. സുരേഷ് കുമാര്‍, വിശാല്‍ നായര്‍, മഹാദേവപ്പ എന്നിവരാണ് പേ രൂപിന്റെ സ്ഥാപകര്‍.

നിലവില്‍ ബംഗളൂര്‍ കേന്ദ്രീകരിച്ചാണ് പേ രൂപിന്റെ പ്രവര്‍ത്തനം. യുപിഐ സേവനങ്ങള്‍ മാത്രം നല്‍കുന്ന ആപ്പില്‍ ജൂണ്‍ മുതല്‍ ബസ് - ഫ്‌ളൈറ്റ് - ഹോട്ടല്‍ ബുക്കിംഗ് സൗകര്യങ്ങള്‍ ലഭ്യമായി തുടങ്ങും. അടുത്ത 2 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ യുപിഐ വിപണിയില്‍ മേധാവിത്വം നേടുകയാണ് പേ രൂപിന്റെ ലക്ഷ്യം.

പിന്നീട് മറ്റ് സംസ്ഥാനങ്ങളിലും ക്യാംപെയിനുകളിലൂടെ ഉപഭോക്ചതാക്കളുടെ എണ്ണം ഉയര്‍ത്തും. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഇപ്പോള്‍ എല്ലാ ഇടപാടുകള്‍ക്കും പേ രൂപ് 5 ശതമാനം ക്യാഷ് ബാക്ക് ഓഫറും നല്‍കുന്നുണ്ട്. ഐഒഎസ് , ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിലൂടെ പേ രൂപ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it