

ഫോണ്‍പേ രാജ്യത്തെ ഏറ്റവും വലിയ യുപിഐ പ്ലാറ്റ്‌ഫോമാകാനുള്ള തയ്യാറെടുപ്പില്‍. ഓഹരിവിപണിയിലെ ലിസ്റ്റിംഗിന് മുന്നോടിയായി പ്രധാന കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടില്‍ നിന്നും ഫോണ്‍പേ പൂര്‍ണമായി വേര്‍പെട്ടു. ഈ ഇടപാടിന്റെ ഭാഗമായി, നിലവിലുള്ള ഫ്‌ളിപ്കാര്‍ട്ട് സിംഗപ്പൂരും ഫോണ്‍പേ സിംഗപ്പൂര്‍ ഓഹരി ഉടമകളും ജവീിലജല ഇന്ത്യയില്‍ നേരിട്ട് ഓഹരികള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2016 ലാണ് ഫോണ്‍പേ ഗ്രൂപ്പ് ഫ്‌ളിപ്കാര്‍ട്ട് ഗ്രൂപ്പ് ഏറ്റെടുത്തത്. ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമിനുള്ള എല്ലാ സൗകര്യങ്ങളോടും കൂടി ഗൂഗിള്‍ പേയ്‌ക്കൊപ്പം ഉയരാന്‍ ഇത് ഫ്‌ളിപ്കാര്‍ട്ടിന് സഹായകമായി. 400 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുണ്ട് കമ്പനിക്ക്.
നാലില്‍ ഒരു ഇന്ത്യക്കാരന്‍ ഇപ്പോള്‍ ഫോണ്‍ പേ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോവിഡ് വായ്പിച്ചതോടെ രാജ്യത്തെ ടയര്‍ 2, 3, 4 നഗരങ്ങളിലും അതിനപ്പുറവും വ്യാപിച്ചുകിടക്കുന്ന 35 ദശലക്ഷത്തിലധികം ഓഫ്ലൈന്‍ വ്യാപാരികളെയും ഫോണ്‍ പേ വിജയകരമായി ഡിജിറ്റൈസ് ചെയ്തു. എല്ലാ സ്‌കാന്‍ പേകളും ഫോണ്‍പേ വഴി എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നത് പോണ്‍പേയ്ക്ക് നിരവധി ഉപഭോക്താക്കളെ നേടിക്കൊടുത്തു. പണമിടപാടുകള്‍ക്ക് പുറമെ ബില്‍ പേമെന്റ്, ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്, വെല്‍ത്ത് ബ്രോക്കിംഗ് സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ഇരു കമ്പനികളും വേര്‍പിരിയുന്നത് വ്യത്യസ്ത ബിസിനസുകളുടെ വളര്‍ച്ചയ്ക്കാണ്. എന്നിരുന്നാലും, രണ്ട് ബിസിനസ്സുകളുടെയും ഭൂരിഭാഗം ഓഹരി ഉടമയായി വാൾമാർട്ട് തുടരും. 2020 ഡിസംബറില്‍ കമ്പനികള്‍ ഇതിനെ കുറിച്ച് സൂചന നല്‍കുകയും ചെയ്തിരുന്നു. പിന്നീട് സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒക്ടോബറില്‍ ഫോണ്‍ പേ പൂര്‍ത്തിയാക്കിയിരുന്നു.
മൂന്ന് ഘട്ടങ്ങളിലായാണ് ഈ സിംഗപ്പൂരില്‍ നിന്നും ഇന്ത്യയിലേക്കുള്ള കൂടുമാറ്റം ഫോണ്‍പേ പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലുള്ള എല്ലാ അനുബന്ധ സ്ഥാപനങ്ങളെയും ഫോണ്‍പേ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ കുടകീഴിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബെംഗളൂരു ആസ്ഥാനമായുള്ള ഫിൻടെക് ZestMoney യെ ഏറ്റെടുക്കാനും ഫോൺ പേയ്ക്ക് പദ്ധതിയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ZestMoney ഉപയോഗിച്ച്, ഒരു NBFC ലൈസൻസിലേക്കും ഒന്നിലധികം വായ്പാ പങ്കാളികളുമായുള്ള പ്രവർത്തനങ്ങളിലേക്കും ഫോൺ പേയ്ക്ക് പ്രവേശനം ലഭിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine