

പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) നോണ്‍ റസിഡന്റ് എക്സ്റ്റേണല്‍ (NRE) നിക്ഷേപ നിരക്കുകള്‍ 0.25 ശതമാനം (25 ബേസിസ് പോയിന്റ്) കുറച്ചു. 2 കോടി രൂപയില്‍ താഴെ എല്ലാ കാലാവധികളിലുമുള്ള നിക്ഷേപങ്ങള്‍ക്ക് പുതുക്കിയ നിരക്കുകള്‍ ഇന്ന് മുതല്‍ ബാധകമാണ്. ഒരു വര്‍ഷം മുതല്‍ 599 ദിവസത്തില്‍ താഴെ വരെ കാലാവധിയുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനം മുതല്‍ 6.30 ശതമാനം വരെ പലിശ നിരക്കാണ് പിഎന്‍ബി നിലവില്‍ നല്‍കുന്നത്.
പുതുക്കിയ നിരക്ക് അനുസരിച്ച് 666 ദിവസത്തെ കാലാവധിയുള്ള എന്‍ആര്‍ഇ നിക്ഷേപത്തിന് ഇനി 7 ശതമാനം പലിശനിരക്കാണ് ലഭിക്കുക. മുമ്പ് ഇത് 7.25 ശതമാനമായിരുന്നു. 601 ദിവസം മുതല്‍ 2 വര്‍ഷം വരെ കാലാവധിയുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങളുടെ പലിശനിരക്ക് 6.55 ശതമാനത്തില്‍ നിന്നും 6.30 ശതമാനമായി കുറയും. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപ കാലാവധിക്ക് 6.50 ശതമാനം മുതല്‍ 6.25 6.50 ശതമാനം വരെ പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. മൂന്ന് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കാലാവധിയുള്ള എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ഇനി ലഭ്യമാകുക 6.10 ശതനമാനം പലിശ.
എന്‍ആര്‍ഇ നിക്ഷേപം അടിസ്ഥാനപരമായി വിദേശ വരുമാനം കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു ടേം ഡെപ്പോസിറ്റ് അക്കൗണ്ടാണ്. ഇതില്‍ എന്‍ആര്‍ഐ വിദേശത്ത് നിന്ന് നിക്ഷേപം നടത്തുകയും അത് ഒരു ഇന്ത്യന്‍ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. അതായത് വിദേശ രാജ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന ഫണ്ട് ഇന്ത്യയിലേക്ക് തിരികെ നിക്ഷേപിക്കാന്‍ ഈ അക്കൗണ്ട് ഉപയോഗിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine