പോളിസി ഉടമകള്‍ക്ക് ബോണസ് പ്രഖ്യാപിച്ച് പിഎന്‍ബി മെറ്റ്‌ലൈഫ്

2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷ ഫലത്തിന്റെ അടിസ്ഥാനത്തില്‍ അര്‍ഹരായ എല്ലാ പോളിസി ഉടമകള്‍ക്കും ബോണസ് പ്രഖ്യാപിച്ച് മെറ്റ്‌ലൈഫ്- PNB MetLife India Insurance Company Limited (PNB MetLife). 594 കോടി രൂപയുടെ ബോണസാണ് കമ്പനി വ്യാഴാഴ്ച പ്രഖ്യാപിച്ചത്. കമ്പനിയുടെ പാര്‍ട്ണര്‍ഷിപ് ഫണ്ട് സൃഷ്ടിക്കുന്ന ലാഭത്തിന്റെ വിഹിതമാണ് പോളിസി ഹോള്‍ഡര്‍ ബോണസ്.

എല്ലാ വര്‍ഷവും സ്ഥിരമായി ബോണസ് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ (FY22-ലെ) ബോണസ് തുക കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെക്കാള്‍ (FY21) 12 ശതമാനം കൂടുതലാണെന്നും കമ്പനി പറഞ്ഞു. 2022 മാര്‍ച്ച് 31 മുതല്‍ പോളിസികള്‍ ആക്റ്റീവ് ആയ 4.95 ലക്ഷം ഉപഭോക്താക്കള്‍ക്ക് ഈ ബോണസ് തുക പ്രയോജനപ്പെടും.
'ഞങ്ങളുടെ തുടക്കം മുതല്‍ ഇതുവരെ നല്‍കിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ബോണസാണിത്. കോവിഡ് മൂലമുള്ള വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ബുദ്ധിമുട്ടുകള്‍ നല്‍കിയെങ്കിലും, മികച്ച മാനേജ്മെന്റ് പ്രാക്റ്റീസുകളുടെ ഫലമായി പോളിസി ഉടമകള്‍ക്ക് സ്ഥിരമായ വരുമാനത്തോടൊപ്പം ബോണസും നല്‍കാന്‍ PNB MetLife-ല്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു,' പിഎന്‍ബി മെറ്റ്ലൈഫ് എംഡിയും സിഇഒയുമായ ആശിഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.


Related Articles
Next Story
Videos
Share it